രാമപുരം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. രാമപുരം കാഞ്ഞിരപ്പറയില്‍ ബിബില്‍ (20) നാണു ഗുരുതരമായി പരിക്കേറ്റത്.
രാമപുരം അമ്പലം ജംഗ്ഷനും പോലീസ് സ്റ്റേഷനും മദ്ധ്യേയാണ് അപകടമുണ്ടായത്. ഉച്ചതിരിഞ്ഞു രണ്ടേമുക്കലോടുകൂടി നടന്ന അപകടത്തില്‍ ഇടിയുടെ ആഘാതത്തില്‍ ബൈക്ക് അന്തരീക്ഷത്തില്‍ ഉയര്‍ന്നു തെറിച്ചുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു.
അപകടത്തിപെട്ട ഡ്യൂക്ക് ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. കാറിന്റെ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കോഴിക്കോട് വടകര സ്വദേശികളുടേ കാറാണ് അപകടത്തിപെട്ടത്. രാമപുരം പോലീസ് സംഭവ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19