രാജേഷ് വാളിപ്ലാക്കലിന്റെ പര്യടനം നാളെ മുതല്‍

പാലാ: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് (എം)ലെ രാജേഷ് വാളിപ്ലാക്കലിന്റെ പഞ്ചായത്ത്തല തെരഞ്ഞെടുപ്പു പ്രചാരണ പര്യടന പരിപാടികള്‍ നാളെ (ചൊവ്വ – ഡിസംബര്‍ 02) മുതല്‍ ആരംഭിക്കും.

കടനാട് പഞ്ചായത്തിലെ കുറുമണ്ണില്‍ രാവിലെ 8.30 ന് ആരംഭിക്കുന്ന പര്യടനത്തില്‍ ഇഞ്ചികാവ്, മേരിലാന്റ്, അഴികണ്ണി, കണ്ടത്തി മാവ്, പൊതിയേറ്റു പാറ, പൊട്ടംപ്ലാക്ക നിരപ്പ്, മറ്റത്തിപ്പാറ, അമ്പലം ഭാഗം നീലൂര്‍, കാവുംകണ്ടം, എലിവാലി, കൊടുമ്പാടി, വാളികുളം, കടനാട് എന്നീ പ്രദേശങ്ങളിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കും.

Advertisements

ഉച്ചകഴിഞ്ഞ് രണ്ടിന് പാലസ് ജംഗ്ഷന്‍, വല്ലാത്ത്, പാട്ടത്തിപറമ്പ്, മാനത്തൂര്‍ പള്ളി, മണിയാക്കു പാറ, ബംഗ്ലാകുന്ന്, പിഴക്, ഐങ്കൊമ്പ്, കൊല്ലപ്പിള്ളി എന്നിവിടങ്ങളിലൂടെയും പര്യടനം നടത്തും.

You May Also Like

Leave a Reply