പാലാ: കാഞ്ഞിരപള്ളി കാർഷിക വികസന ബാങ്കിലെ താത്കാലിക ജീവനക്കാരനും കെ.ടി.യു.സി (എം) എലിക്കുളം മണ്ഡലം പ്രസിഡണ്ടും മുൻ യൂത്ത്ഫ്രണ്ട് ഭാരവാഹിയുമായിരുന്ന രാജേഷ് പള്ളത്തിൻ്റെ നിര്യാണത്തിൽ കേരള കോൺ’ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി, ഗവ: ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എന്നിവർ അനുശോചിച്ചു.

രാജേഷ് പള്ളത്തിൻ്റെ നിര്യാണത്തിൽ കേരള കോൺ.(എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു.

ടോബിൻ.കെ.അലക്സിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.ജോസ് ടോം, പ്രൊഫ.ലോപ്പസ് മാത്യു ,ഫിലിപ്പ് കുഴികുളം, ബേബിള്ളത്തു വാൽ,സാജൻ തൊടുക, പെണ്ണമ്മ ജോസഫ്, ജോസുകുട്ടി പൂവേലി, ജുബിച്ചൻ ആനി തോട്ടം, തോമസ് കുട്ടി വട്ടയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.