നീറ്റ്, ജെ ഇ ഇ പരീക്ഷ: രാജീവ് യൂത്ത് ഫൗണ്ടേഷന്‍ പ്രതിഷേധ ധര്‍ണ നടത്തി

ചിറ്റടി: രാജ്യമെമ്പാടും കോവിഡ് വ്യാപകമായി പടരുമ്പോഴും അത് വകവെക്കാതെ നീറ്റ്, ജെ ഇ ഇ പരീക്ഷകളുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചു കൊണ്ട് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചിറ്റടി പോസ്റ്റ് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

രാജീവ് യൂത്ത് ഫൗണ്ടേഷന്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വിപിന്‍ അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ ധര്‍ണ്ണ ഡി സി സി ജനറല്‍ സെക്രട്ടറി പ്രൊഫ റോണി കെ ബേബി ഉദ്ഘാടനം ചെയ്തു.

കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷന്‍ ഭാരവാഹികളായ ജോയി കോയിക്കല്‍, മനോജ് ബേബി, ഷാന്റി പൂവക്കളം, അനീഷ് പുത്തന്‍വീട്ടില്‍, ജേക്കബ് ആനക്കല്ലുങ്കല്‍, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് പീറ്റര്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: