രാജന്റെയും അമ്പിളിയുടെയും മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു; വീട് നിര്‍മിച്ച് നല്‍കും

നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കിടെ ആത്മഹത്യ ചെയ്ത രാജന്‍-അമ്പിളി ദമ്പതികളുടെ രണ്ട് മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതുസംബന്ധിച്ച അടിയന്തര നിര്‍ദേശം മുഖ്യമന്ത്രി നല്‍കി. കേരളാ പര്യടനത്തിന്റെ ഭാഗമായി തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാണ് മുഖ്യമന്ത്രി ഇന്നുള്ളത്.

കുട്ടികള്‍ക്ക് വീടും സ്ഥലവും നല്‍കും. കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. കുട്ടികളുടെ പുനരധിവാസത്തിന് ഡിവൈഎഫ്ഐ ഉണ്ടാകുമെന്നും പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കുമെന്നും സംസ്ഥാന സെക്രട്ടറി എ എ റഹീം അറിയിച്ചു

Advertisements

മൂന്ന് സെന്റ് ഭൂമി ഒഴിപ്പിക്കുന്നതിനിടെയാണ് രാജനും അമ്പിളിയും പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഇന്നലെയാണ് ഇരുവരും മരിച്ചത്. സംഭവത്തില്‍ പോലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ റൂറല്‍ എസ് പിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

You May Also Like

Leave a Reply