രാജമല മണ്ണിടിച്ചില്‍: 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണപ്പെട്ടവരുടെ എണ്ണം 52 ആയി

ഇടുക്കി: രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ടവരില്‍ മൂന്നു പേരുടെ കൂടി മൃതദേഹം ഇന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ചെല്ലദുരൈ കറുപ്പയ്യ (55), രേഖ ഭാരതിരാജ് (27), രാജയ്യ വേദക്കണ്ണ് (55) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്.

ഇതോടെ പെട്ടിമുടി മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ എണ്ണം 52 ആയി. ദുരന്തത്തില്‍ അകപ്പെട്ട 18 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. ദുരന്തഭൂമിക്ക് സമീപത്തുകൂടി ഒഴുകുന്ന പുഴയില്‍ നിന്നാണ് ഇന്ന് മുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാളെ തിരച്ചില്‍ പുനരാരംഭിക്കും.

ഇടുക്കി രാജമല പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. 78 പേരാണ് ദുരന്തത്തില്‍ പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. 12 പേരെ ഇതിനകം രക്ഷപ്പെടുത്താനായി. 52 പേരുടെ മൃതദേഹം കണ്ടെടുക്കാന്‍ കഴിഞ്ഞു. ഇതില്‍ 24 പേര്‍ പുരുഷന്മാരും, 20 പേര്‍ സ്ത്രീകളും 8 പേര്‍ കുട്ടികളുമാണ്.

മൂന്നു പേര്‍ കോലഞ്ചേരി മെഡിക്കല്‍കോളേജ് ഹോസ്പിറ്റലിലും, 4 പേര്‍ ടാറ്റാ ജനറല്‍ ഹോസ്പിറ്റലിലും ചികിത്സയിലുള്ളതായി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.

ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി കഠിന പരിശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങള്‍ എല്ലാം സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്.

57 പേരടങ്ങുന്ന 2 എന്‍.ഡി.ആര്‍.എഫ്. ടീമും, ഫയര്‍ & റെസ്‌ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവന്‍ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും 6 അംഗങ്ങളും 24 വളണ്ടിയര്‍മാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

കേരള ആംഡ് പോലീസിന്റെ 50 അംഗങ്ങളും, ലോക്കല്‍ പോലീസിന്റെ 25 അംഗങ്ങളും, ദ്രുതകര്‍മ്മ സേനയുടെ 100 അംഗങ്ങളും, സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ 3 അംഗങ്ങളും, ക്രൈം ബ്രാഞ്ചിന്റെ 3 അംഗങ്ങളും, വാര്‍ത്താ വിനിമയ വിഭാഗത്തിന്റെ 9 അംഗങ്ങളും സംഭവസ്ഥലത്ത് ഉണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: