കോട്ടയം : വയനാട് എം പി കൂടിയായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്താലും ഏത് ഇ ഡി അന്വേക്ഷിച്ചാലും ചോദ്യം ചെയ്താലും അദ്ദേഹം ലോകത്തോട് സത്യം പറഞ്ഞു കൊണ്ടിരിക്കുമെന്നും രാഹുൽ ഗാന്ധി ഇന്ത്യയുടെ ഗ്രേറ്റ് ലീഡർ ആണെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധിയെ ഭയക്കുന്നവർക്ക് ഇങ്ങനെ ചെയ്യാൻ കഴിയൂ. സർക്കാരുകളുടെ പിടിപ്പുകേടിന് രാഹുൽ ഗാന്ധിയെ എന്തിനു കുറ്റപ്പെടുത്തണമെന്നും ബിജു ചെറുകാട് ചോദിച്ചു.