പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മുൻ സിഡിഎസ് ചെയർപേഴ്സൺ റേച്ചൽ ജോൺസൺ നിര്യാതയായി
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മുൻ സിഡിഎസ് ചെയർപേഴ്സൺ റേച്ചൽ ജോൺസൺ (55) നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അപ്രതീക്ഷിത മരണം. നെഞ്ചുവേദനയെ തുടർന്ന് ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ എത്തിച്ച ശേഷം പാലായിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടമല വാർഡിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 2020 സെപ്റ്റംബർ 27 നായിരുന്നു ഭർത്താവ് ഷാജിയുടെ വിയോഗം. റേച്ചലിന്റെ സംസ്കാരം നാളെ രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച ഇടമല സെൻറ് പീറ്റേഴ്സ് സി എസ് ഐ പള്ളി സെമിത്തേരിയിൽ.
മക്കൾ: ജിഷ് , ജൂലിയ.
