ഈരാറ്റുപേട്ട: അല്‍ ജാമിഅത്തുല്‍ ഫൗസിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഖുര്‍ആന്‍ പഠനവേദിയായ മജിലിസുല്‍ ഖുര്‍ആനില്‍ കരീം സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പഠന ക്ലാസ് ഉദ്ഘാടനം നാളെ വൈകുന്നേരം ഏഴിന് ഫൗസിയ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.

മജിലിസ് പ്രസിഡന്റ് ഡിഎം മുഹമ്മദ് ഹാഷിം ദാറുസ്സലാം എന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗം യുവ പണ്ഡിതനും ഖാരിഉമായ ഹാഫിള് അബ്ദുല്ല തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്യും.
ഉസ്താദ് മുഹമ്മദ് ഉനൈസ് ഖാസിമി ഖുര്‍ആന്‍ പഠനത്തിന് നേതൃത്വം നല്‍കും .ഫൗസിയ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് ആരിഫ്,ഖുര്‍ആനില്‍ കരീം ട്രഷറര്‍ വി എ നിജാസ്,സെക്രട്ടറി മുഹമ്മദ് റാഫി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
പ്രായഭേദമന്യേ എല്ലാവര്‍ക്കും നിയമപ്രകാരമുള്ള ഖുര്‍ആന്‍ പാരായണ പരിശീലനത്തിനും ആശയ പഠനത്തിനും ആഴ്ച തോറുമുള്ള രണ്ട് മണിക്കൂര്‍ ക്ലാസിലൂടെ അവസരമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.