പാലാ ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രം “കാവിൻ പുറത്തമ്മ ” വാട്സപ്പ് ഗ്രൂപ്പിൽ നടത്തിയ രാമായണ പ്രശ്‌നോത്തരിയിലെ വിജയികളെ പ്രഖ്യാപിച്ചു.
രഘുമോൻ തേവർ കാട്ടിൽ പാലാ, ശ്രീനാഥ് മട്ടന്നൂർ, കണ്ണൂർ, അഞ്ജന കോഴിമറ്റം ഭരണങ്ങാനം എന്നിവർ യഥാക്രമം ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടി.
സാഹിത്യകാരൻ രവി പുലിയന്നൂരായിരുന്നു ക്വിസ് മാസ്റ്റർ. കെ.കെ. വിനു കൂട്ടുങ്കൽ , പി.പി. നിർമ്മലൻ, അമനകര പി.കെ. വ്യാസൻ എന്നിവർ പ്രസംഗിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകൻ സുനിൽ പാലാ കോർഡിനേറ്ററായിരുന്നു. വിജയികൾക്ക് 31-ന് പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19