എലിസബത്ത് രാജ്ഞി അന്തരിച്ചതായി റോയല്‍ ഫാമിലി സ്ഥിരീകരിച്ചു. 96 വയസായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് സമാധാനത്തോടെ രാജ്ഞി ലോകത്തോടു വിടപറഞ്ഞുവെന്ന് റോയല്‍ ഫാമിലി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്നങ്ങളാല്‍ വലയുകയായിരുന്ന രാജ്ഞിക്ക് നില്‍ക്കാനും നടക്കാനും കഴിയാത്ത സ്ഥിയിലായിരുന്നു. ഇന്നു രാവിലെ എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില ഗുരുതരമാവുകായിരുന്നു.
The Queen died peacefully at Balmoral this afternoon.
— The Royal Family (@RoyalFamily) September 8, 2022
The King and The Queen Consort will remain at Balmoral this evening and will return to London tomorrow. pic.twitter.com/VfxpXro22W
ഇതോടെ വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ചികില്‍സ നടത്തിവരികയായിരുന്നു. സ്കോട്ലന്‍ഡിലെ വസതിയായ ബല്‍മോറലില്‍ വെച്ചാണ് രാജ്ഞിയുടെ അന്ത്യം.
ആരോഗ്യനില വഷളായെന്ന വാര്‍ത്ത പരന്നതോടെ തന്നെ ബല്മോറിലേക്ക് ജനങ്ങള്‍ ഒഴുകിതുടങ്ങിയിരുന്നു.
