ഈ ക്വാറന്റയിന്‍ എങ്ങനെയാ? കോവിഡ് ബാധിച്ച് യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു, ഇതൊക്കെയൊന്നു വായിക്കുന്നതു നല്ലതാ!

കോവിഡ് എന്ന മഹാമാരി ആരംഭിച്ചതു മുതല്‍ മലയാളികള്‍ ഏറെ പരിചയിച്ചു തുടങ്ങിയ വാക്കാണ് ക്വാറന്റയിന്‍. പലരും ക്വാറന്റയിന്‍ എന്താണെന്ന് അനുഭവിച്ചു കഴിഞ്ഞു.

കോവിഡ് ബാധിച്ചതു മുതല്‍ കൂട്ടുകാര്‍ തന്നോട് ക്വാറന്റയിന്‍ എങ്ങനെയാണെന്നു ചോദിക്കാറുണ്ടെന്നും ക്വാറന്റയിന്‍ എന്താണെന്നും വിവരിച്ച് ഒരു യുവാവ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുകയാണ്. ദിവാകൃഷ്ണ വി.ജെ എന്ന യുവാവാണ് ഏവര്‍ക്കും പോസിറ്റിവ് എനര്‍ജി പകരുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ദിവാകൃഷ്ണ വി.ജെ എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ.

പലരും പറയുകയുണ്ടായി അവരുടെ ഫ്രണ്ട് സര്‍ക്കിളില്‍ ആദ്യമായി കൊറോണ പൊസിറ്റിവ് ആയ ആള്‍ ഞാന്‍ ആണെന്ന്.. ?? അതുകൊണ്ട് എങ്ങനെയാണ് Quarantine അനുഭവം എന്ന് അറിയാന്‍ വേണ്ടി മാത്രം പലരും മെസ്സേജ് അയക്കുകയുണ്ടായി.

എന്തായാലും എന്റെ അനുഭവം ഞാന്‍ ഇവിടെ പറയാം.. എല്ലാവര്‍ക്കും ഇതേ അനുഭവങ്ങള്‍ തന്നെ ആകണം എന്നില്ല.. എന്നാലും ഇത് എന്താണ് പരിപാടി എന്ന് പലര്‍ക്കും മനസ്സിലാക്കാന്‍ ഈ പോസ്റ്റ് ഉപകരിക്കും എന്ന് കരുതുന്നു.. ??

രോഗ ലക്ഷണങ്ങള്‍

പനി, ശരീരവേദന, ജലദോഷം, തലവേദന ഇത്രയും ബുദ്ധിമുട്ടുകളാണ് ഉണ്ടായിരുന്നത്. പുറത്തൊന്നും ഇറങ്ങാത്ത എനിക്ക് കൊറോണ വരാന്‍ ഉള്ള ഒരു സാധ്യതയും ഞാന്‍ കണ്ടില്ല എങ്കിലും ആണോ അല്ലയോ എന്ന് ഡെയ്ലി പേടിച്ച് ഇരിക്കുന്നതിനെക്കാള്‍ നല്ലത് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയിട്ട് സ്വസ്ഥമായി ഇരിക്കുന്നതാണെന്ന് കരുതിയാണ് ടെസ്റ്റ് ചെയ്യാന്‍ പോകുന്നത്.

ടെസ്റ്റ്

സുഹൃത്ത് അരുണ്‍ കോവിഡ് ബന്ധപ്പെട്ട സേവനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വിവരം അറിയുന്ന കൊണ്ട് അവനെ തന്നെ വിളിച്ചു ടെസ്റ്റിന്റെ കാര്യങ്ങള്‍ ചോദിച്ചു. കണ്ടെയ്ന്‍മെന്റ് സോണ്‍ ആയതു കാരണം തല്‍കാലം റാപ്പിഡ് ടെസ്റ്റ് ക്യാമ്പുകള്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നതിനാല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പോയി സ്വാബ് ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത് എന്ന് അവന്‍ പറയുകയും, അത് പ്രകാരം പിറ്റേ ദിവസം തന്നെ ഗവണ്മെന്റ് ആശുപത്രിയില്‍ പോയി കോവിഡ് ഒപി എടുത്ത് ടെസ്റ്റ് ചെയ്യുന്ന കെട്ടിടത്തിന് മുന്നില്‍ നിന്നു.

സാമൂഹിക അകലം പാലിച്ചുള്ള ക്യൂ ആയിരുന്നു. ഡോക്ടര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു, പേര്, മേല്‍വിലാസം, രോഗ ലക്ഷണങ്ങള്‍, കൊണ്ടാക്ടില്‍ ഉള്ളവര്‍.. ഈ വിവരങ്ങളെല്ലാം ഒരു ഫോമില്‍ ഫില്‍ ചെയ്തു. 2 മണിക്കൂറിന് ശേഷമേ ടെസ്റ്റ് തുടങ്ങൂ എന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഞാന്‍ വീട്ടില്‍ വരികയും 2 മണിക്കൂര്‍ കഴിഞ്ഞു വീണ്ടും പോയി ടെസ്റ്റിന് കയറുകയും ചെയ്തു.

ഒരു കട്ടിയുള്ള ഈര്‍ക്കിലോളം വണ്ണമുള്ള ട്യൂബ് മൂക്കിനുള്ളിലേക്ക് കടത്തി തലമണ്ട വരെ എത്തിച്ച്, അവിടെ ഒരു മൂന്ന് തിരി തിരിക്കും.. ?? ഒരുമാതിരി ഇക്കിളിയും, തുമ്മലും, ചുമയും ഒക്കെ കൂടി ഒരുമിച്ച് വരുന്ന ടൈപ്പ് ഫീല്‍ ആണ് ?? വേദന ഒന്നും ഉണ്ടാകില്ല. ടെസ്റ്റ് കഴിഞ്ഞു ഹോസ്പിറ്റലില്‍ നിന്ന് തന്ന പരസിറ്റമോള്‍, പിന്നൊരു വിറ്റാമിന്‍ ഗുളികയും വാങ്ങി ഞാന്‍ വീട്ടിലെത്തി. സ്വാബ് ടെസ്റ്റ് ആയതിനാല്‍ മൂന്ന് ദിവസത്തിന് ശേഷമേ റിസള്‍ട്ട് വരൂ.

റിസള്‍ട്ട്

ടെസ്റ്റ് കഴിഞ്ഞു വീട്ടിലെത്തി വൈകുന്നേരം ആയപ്പോഴേക്കും രോഗ ലക്ഷണങ്ങള്‍ പതിയെ കുറഞ്ഞു വരുന്നതായി ഫീല്‍ ചെയ്തു. ഗുളികകള്‍ കഴിച്ചു, വിശ്രമിച്ചു.

റിസള്‍ട്ട് നെഗറ്റീവ് ആകും എന്ന് ഉറപ്പായിരുന്നതിനാലും, പനിയും മറ്റ് അസ്വസ്ഥതകളും മറിയതിനാലും ഷോര്‍ട്ട് ഫിലിമിന്റെ ബാക്കി വര്‍ക്കുകള്‍ക്ക് വേണ്ടി കൊച്ചിയില്‍ പോകാനുള്ള പ്ലാനിങ് തുടങ്ങി.

അങ്ങനെ ഇരിക്കുമ്പോഴാണ് ടെസ്റ്റ് കഴിഞ്ഞു രണ്ടാം ദിവസം കളക്ട്രേറ്റില്‍ നിന്നാണെന്ന് പറഞ്ഞു വിളിച്ച് എന്റെ ഡീറ്റിയല്‍സും മറ്റും ചോദിക്കുന്നത്. അന്നേരം ചെറിയ ഒരു ഡൗട്ട് അടിച്ചു. എന്നാലും അന്ന് പിന്നീട് വിളികള്‍ ഒന്നും വന്നില്ല.

പിറ്റേ ദിവസം, അതായത് ടെസ്റ്റ് കഴിഞ്ഞു മൂന്നാം ദിവസം ഇതേ നമ്പറില്‍ നിന്ന് വിളിക്കുകയും പോസിറ്റീവ് ആണെന്നും, മൂന്നാല് ദിവസത്തെക്കുള്ള തുണിയും മറ്റ് അത്യാവശ്യ സാധനങ്ങളും പാക്ക് ചെയ്ത് നിക്കുക, ആംബുലന്‍സ് വരും എന്നും, ബാക്കി വിവരങ്ങള്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വിളിച്ച് അറിയിക്കും എന്നും പറഞ്ഞു !

എനിക്ക് ചിരിയാണ് വന്നത്. വീടിന് പുറത്തിറങ്ങാത്ത എനിക്ക് കൊറോണ ??

തൊട്ട് പുറകെ പാറശ്ശാല പോലീസ് സ്റ്റേഷനില്‍ നിന്ന് വിളിക്കുകയും വീട്ടിലുള്ളവര്‍, കൊണ്ടാക്ടില്‍ ഉള്ള സുഹൃത്തുക്കള്‍ ഒക്കെ 14 ദിവസം ഒീാല ഝൗമൃമിശേില ല്‍ ഇരിക്കണം എന്ന് അറിയിച്ചു. അതിന് പിറകെ വാര്‍ഡ് മെമ്പര്‍ നീല ചേച്ചി വിളിച്ചു.

ടെന്‍ഷന്‍ അടിക്കണ്ട, ഒരു പ്രശ്‌നവും ഇല്ല, അവിടത്തെ കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആയിരിക്കും, പുള്ളിക്കാരിയും മകളും ഝൗമൃമിശേില ല്‍ കഴിഞ്ഞതാണ്, കുഴപ്പമൊന്നുമില്ല എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു. അങ്ങനെ പോകാന്‍ തയ്യാറായി സാധങ്ങള്‍ ഒക്കെ പാക്ക് ചെയ്തു ഇരുന്നു.

കാത്തിരിപ്പ്

ഫോണ്‍ വന്നിട്ട് ഏകദേശം 6 മണിക്കൂര്‍ കഴിഞ്ഞു. ഒരു അപ്ഡേറ്റും ഇല്ല, ആംബുലന്‍സും ഇല്ല, ഹെല്‍ത്തില്‍ നിന്ന് വിളിയും ഇല്ല.. രാവിലെ ഇങ്ങോട്ട് വിളി വന്ന നമ്പറില്‍ തിരിച്ചു വിളിച്ചു ചോദിച്ചു. കേസ് ഡീറ്റിയല്‍സ് ഈ ഏരിയയിലെ കണ്‍വീനര്‍ക്ക് ഫോര്‍വെര്‍ഡ് ചെയ്തിട്ടുണ്ട്, അവര്‍ കോണ്ടാക്ട് ചെയ്ത്, കൊണ്ടു പൊക്കോളും എന്ന് പറഞ്ഞു.

വീണ്ടും വെയിറ്റ് ചെയ്തു. രാവിലത്തെ വിളി വന്നിട്ട് ഏകദേശം 10 മണിക്കൂര്‍ ആയി.. പിന്നീട് ആരും ഇതുവരെ വിളിച്ചിട്ടില്ല.. വരുമെന്നോ വരില്ലന്നോ ഒരു വിവരവും ഇല്ല. ബാഗും പാക്ക് ചെയ്ത് ഇരിക്കുകയാണ്.

അങ്ങനെ അപ്പ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു മാമനെ വിളിക്കുന്നു, തുടര്‍ന്ന് പാര്‍ട്ടിയിലെ സുഹൃത്തുക്കള്‍ എന്നെ വിളിക്കുന്നു, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് അണ്ണന്‍ എന്നെ വിളിക്കുന്നു, മെമ്പര്‍ വീണ്ടും വിളിക്കുന്നു, എം.എല്‍.എ സി.കെ ഹരീന്ദ്രനെ അപ്പ വിളിക്കുന്നു, ഹെല്‍ത്തിന്റെ ചുമതലയുള്ള ആള്‍ വിളിക്കുന്നു, എന്റെ പേരോ ഡിറ്റിയല്‍സോ ഒന്നും അവര്‍ക്ക് കിട്ടിയിട്ടില്ല എന്ന് പറയുന്നു, അങ്ങനെ ഒരു അര മണിക്കൂര്‍ ആകെ ഒരു ബഹളം ആയിരുന്നു.

ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു കൃത്യമായി കാര്യം പറഞ്ഞു. കോവിഡ് ആംബുലന്‍സുകള്‍ എല്ലാം പല സ്ഥലങ്ങളിലായി ഓട്ടത്തിലാണ്, ഇപ്പൊ എന്തായാലും പുള്ളി തന്നെ ഒരു ആംബുലന്‍സ് ഏര്‍പ്പാടാക്കി അര മണിക്കൂറിനുള്ളില്‍ എന്നെ കൊണ്ട് പോകാനുള്ള ഏര്‍പ്പാട് ചെയ്യാം, അതും ഇവിടെ അടുത്തുള്ള ഝൗൃമിശേില ഇലിൃേല ലേക്ക് തന്നെ റെഡി ആക്കാം, അവിടെ ബെഡ് ഒഴിവുണ്ട്. വേറെ ഒരു പയ്യന്‍ കൂടി ഇതുപോലെ വെയ്റ്റ് ചെയ്ത് നിക്കയാണ്, അവനെയും എടുക്കണം അപ്പൊ അര മണിക്കൂറില്‍ ആംബുലന്‍സ് വരും, റെഡി ആയി നിക്കുക.

യാത്ര

ആംബുലന്‍സ് വന്നു, ഡ്രൈവര്‍ ചേട്ടന്‍ കൈ മുഴുവന്‍ സാനിട്ടൈസര്‍ സ്‌പ്രേ ചെയ്തു. അതും തേച്ച് അകത്തേക്ക്. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ മറ്റേ പയ്യനെ കൂടെ കേറ്റി നേരെ ക്വാറന്റയിന്‍ സെന്ററിലേക്ക്. ആംബുലന്‍സിനകത്തെ യാത്ര ഇത്തിരി ബുദ്ധിമുട്ടി.

കാറ്റ് പോലും കടക്കാത്ത വിധം അടച്ചിട്ടുള്ളതിനാല്‍ ഒരുമാതിരി തോന്നിയിരുന്നു. സ്പീഡും കുലുക്കവും ഒക്കെ കൂടെ.. അടുത്തിരുന്ന പയ്യന് തലവേദന തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍. എന്തായാലും അധിക സമയം അങ്ങനെ ഇരിക്കേണ്ടി വന്നില്ല, പെട്ടെന്ന് തന്നെ സ്ഥലം എത്തി. സമയം രാത്രി പത്തര.

ക്വാറന്റയിന്‍ സെന്റര്‍

ഒരു നാലടി മാറി ഡോക്ടറും മറ്റും നിന്നു, ഡീറ്റിയല്‍സ് ചോദിച്ചറിഞ്ഞു, സിംപ്റ്റംസ് ചോദിച്ചു, പനിക്ക് പരസിറ്റമോള്‍, ജലദോഷത്തിന് ഒരു ഗുളിക, മൂക്കടപ്പിന് തുള്ളി മരുന്ന്. ഇത്രേം തന്ന് എന്നെ മുകളിലെ നിലയിലെ റൂമിലേക്ക് പറഞ്ഞയച്ചു.

ഒരു റൂമില്‍ മൂന്ന് ബെഡ് ആണ് ഉള്ളത്. ആദ്യം തന്നെ ചാര്‍ജ് ചെയ്യാനുള്ള പ്ലഗ് ആണ് തപ്പിയത്. റൂമിനുള്ളില്‍ ഇല്ല. അവിടുത്തെ ഹോസ്റ്റല്‍ കെട്ടിടമാണ് ക്വാറന്റയിന്‍ സെന്റര്‍ ആയി സെറ്റ് ആക്കിയത് എന്ന് തോന്നുന്നു.

ചാര്‍ജ് ചെയ്യാന്‍ ഒരു വലിയ പ്ലഗ് ബോര്‍ഡ് കൊറിഡോറില്‍ ഒരു കസേരയുടെ മുകളില്‍ വച്ചിട്ടുണ്ട്. ഓരോ ഫ്‌ലോറിന്റെയും അങ്ങേ അറ്റം ആറോളം പബ്ലിക് ടോയ്ലറ്റും, ബാത്‌റൂമും ഉണ്ട്.

നമുക്ക് ഇതൊന്നും ഒരു പ്രശ്നമേ അല്ലെങ്കിലും, സ്ത്രീകളും, വയസ്സായവരും ഒക്കെ ആണേല്‍ ഇത്തിരി ബുദ്ധിമുട്ട് ആണല്ലോ എന്നോര്‍ത്തു കൊണ്ട് ആരോ കിടന്നു പോയ ബെഡില്‍ എന്റെ ബെഡ്ഷീറ്റ് വിരിച്ച് ഞാന്‍ കിടന്നു.

ക്വാറന്റയിന്‍ ജീവിതം

ആദ്യ ദിവസം വളരെ ശോകം ആയിരുന്നു. എന്നാല്‍ രണ്ടാം ദിവസം മുതല്‍ അവിടവുമായി പൊരുത്തപ്പെടാന്‍ തുടങ്ങി, അന്ന് ചില ബന്ധുക്കളെ അവിടെ വച്ച് കണ്ടുമുട്ടുകയും, എല്ലാവരോടും സംസാരിക്കുകയും ഒക്കെ ചെയ്ത് അവിടെ അങ് സെറ്റ് ആയി.

അവിടെ പോയ ആദ്യ ദിവസങ്ങളിലെല്ലാം രാവും പകലും മഴയോട് മഴ തന്നെ ആയിരുന്നു. രണ്ടാം ദിവസം എന്റെ കൂടെ ആംബുലന്‍സില്‍ വന്ന പയ്യന്‍ റൂമില്‍ ബോധംകെട്ട് വീഴുകയും അവനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുകയും ചെയ്തു. അതൊരു ഞെട്ടല്‍ ആയിരുന്നു.

ദിവസവും നിരവധി ആംബുലന്‍സുകള്‍ വന്നു പോകുന്നത് മുകളിലെ നിലയിലെ എന്റെ റൂമിന്റെ ജനലിലൂടെ ഞാന്‍ കണ്ടു നിന്നു.

മൂന്നാം ദിവസം റൂം മേറ്റ് ആയിരുന്ന മാമന്‍ തന്റെ ജീവിത കഥ പറഞ്ഞു സങ്കടപ്പെട്ടു.. അന്ന് തന്നെ പുള്ളി നെഗറ്റീവ് ആയി വീട്ടില്‍ പോയത് ചില്ലറ പൊസിറ്റിവിറ്റി ഒന്നുമല്ല തന്നത് ??????

മുന്നേ എന്നാണോ ടെസ്റ്റ് ചെയ്തത് ആ ദിവസം മുതല്‍ പത്ത് ദിവസം ആകുമ്പോള്‍ ആണ് വീണ്ടും ടെസ്റ്റ് ചെയ്യുക. ഞാന്‍ എന്റെ പത്താം ദിവസവും കണക്കു കൂട്ടി കിടന്നു.

ലൂഡോ കളിക്കാന്‍ പഠിച്ചു, കൂട്ടുകാരോട് കൂടെ കളിച്ചു, ‘ഠവല ഛളളശരല’ സീരീസ് കണ്ടു, ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വയ്ക്കുന്ന നേരം ചുമ്മാ ഇരുന്ന് പാട്ട് പാടി, വെറുതെ ജനലിലൂടെ ദൂരേക്ക് നോക്കി ഞാന്‍ ഇപ്പോള്‍ എന്തുകൊണ്ട് ഇവിടെ എന്നും, പ്രപഞ്ച രഹസ്യങ്ങളെ കുറിച്ചും ചിന്തകളില്‍ മുഴുകി. ??

നെഗറ്റീവ് ആയി പോയ പുള്ളിക്ക് പകരം വേറെ ഒരു മാമന്‍ വന്നു. റൂമിലെ മൂന്നാമത്തെ ആള്‍ ഇത്തിരി വയസ്സായ ഒരു അപ്പൂപ്പന്‍ ആയിരുന്നു. പുള്ളി ആദ്യം മുതലേ അസ്വസ്ഥന്‍ ആയിരുന്നു. മറ്റ് അസുഖങ്ങള്‍ ഒക്കെ ഉണ്ടായിരുന്ന കൊണ്ട് അദ്ദേഹത്തെ അന്ന് തന്നെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.

അന്ന് തന്നെയാണ് അമ്മയും അനിയനും പോസിറ്റീവ് ആകുന്നതും ഇങ്ങോട്ടേക്ക് വരുന്നതും. അപ്പൂപ്പന്‍ പോയ ഒഴിവില്‍ അനിയന്‍ എന്റെ റൂമിലേക്ക് വന്നു. അമ്മ തൊട്ടടുത്ത റൂമിലും ആയി. പിന്നങ്ങോട്ട് അവിടെ വീട് പോലെ ആയി ??
ഞങ്ങള്‍ മാത്രമല്ല അവിടുള്ള ഭൂരിഭാഗം പേരും കുടുംബ സമേതം തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയസ്സായവര്‍ വരെ എല്ലാ പ്രായത്തിലുള്ളവരും ഉണ്ടായിരുന്നു.

ചികിത്സ

എല്ലാവര്‍ക്കും അറിയുന്ന പോലെ ഈ രോഗത്തിന് പ്രത്യേകിച്ച് മരുന്നോ ചികിത്സയോ ഇല്ല. സിംപ്റ്റംസ് എന്താണോ അതിനുള്ള മരുന്ന് കഴിക്കുക. എല്ലാ ദിവസവും രാവിലെ ുുശ കിറ്റ് ഒക്കെ ധരിച്ച് ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര് വരും.

വാതിലിന് പുറത്ത് നിന്ന് കുഴപ്പം എന്തെങ്കിലും ഉണ്ടോ എന്ന് ചോദിക്കും, എന്തേലും പ്രശ്‌നം ഉണ്ടേല്‍ അതിനുള്ള മരുന്ന് തരും. പിന്നെ ഡെയ്ലി ഓരോ മാസ്‌കും തരും. ആദ്യ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പിന്നെ ഞാന്‍ ഒരു മരുന്നും കഴിച്ചിട്ടില്ല.

ഭക്ഷണം

പ്രധാന ഹൈലൈറ്റ് ഇതാണ്. ഇജ്ജാതി ഫുഡ് ???? രാവിലെ ഒരു ഒന്‍പത് മണി ആകുമ്പോള്‍ ഫുഡ് എത്തും. പാര്‍സല്‍ ആണ്. താഴത്തെ നിലയില്‍ സ്റ്റെപ്പ് അവസാനിക്കുന്നിടത്ത് ഒരു ഡെസ്‌ക്കില്‍ ഭക്ഷണ പൊതികളും, ചായയുമായി ുുശ കിറ്റ് ധരിച്ച വോളന്റിയര്‍മാര്‍ ഫുഡ് വിതരണം ചെയ്യാന്‍ നില്‍പ്പുണ്ടാകും.

സ്റ്റെപ്പില്‍ ആണ് ക്യൂ. ക്യൂ നിന്ന് താഴെ ചെന്ന് റൂം നമ്പര്‍ പറഞ്ഞു ഭക്ഷണപൊതിയും, ഗ്ലാസ്സില്‍ ചായയും വാങ്ങാം.
നാടോടിക്കാറ്റില്‍ ലാലേട്ടന്‍ പറയുന്ന പോലെ ഇന്ന് ദോശ ആണെങ്കില്‍ നാളെ പുട്ട്, മറ്റന്നാള്‍ ഇഡലി, ഇടിയപ്പം, ചപ്പാത്തി എങ്ങനെ ഓരോ ദിവസം ഓരോന്നാണ്. ??????

തുടര്‍ന്ന് ഒരു 11.30 ആകുമ്പോള്‍ ഗ്ലാസ്സുമായി പോയി പാലും പുഴുങ്ങിയ മുട്ടയും വാങ്ങാം. ചില ദിവസം കട്ടന്‍ ചായ ആയിരിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് ചിക്കന്‍ കൂട്ടി ചോറ്. ചില ദിവസം ചിക്കന്‍ ബിരിയാണി. ഇന്ന് ചിക്കന്‍ ഫ്രൈ ആണേല്‍ നാളെ കറി, പിറ്റേന്ന് ചിക്കന്‍ പെരട്ട്, ചിക്കന്‍ തോരന്‍ അങ്ങനെ അങ്ങനെ അങ്ങനെ.. ????

വൈകുന്നേരം ഒരു അഞ്ച് അഞ്ചര ആകുമ്പോള്‍ ചായയും കടിയും. ചിലപ്പോള്‍ ഏത്തപ്പഴം ആയിരിക്കും. രാത്രി ഒരു 7.30 കഴിയുമ്പോള്‍ ഫുഡ് എത്തും. ചപ്പാത്തി, ദോശ, ഇത് രണ്ടും ആണ് മെയിന്‍. ഇതിങ്ങനെ ഓരോ ദിവസവും മാറി മാറി കിട്ടും. എന്നാലും ചപ്പാത്തി തന്നെയാണ് കൂടുതലും. തക്കാളി കറി, കടല കറി, മുട്ട കറി, അങ്ങനെ കറികളും ഓരോ ദിവസം ഓരോന്ന് ആകും.

എല്ലാം കിടിലന്‍ ഫുഡ്. ഒരു കുറ്റവും പറയാനില്ല. അതും കൃത്യം അളവില്. നമുക്ക് കൃത്യമായി തികയും, കളയാനും കാണില്ല.

വീണ്ടും ടെസ്റ്റ്

അങ്ങനെ എന്റെ പത്താം ദിവസം എത്തി. ഫോണില്‍ വിളി വന്നു, ടെസ്റ്റ് ഉണ്ട് താഴേക്ക് ചെല്ലണം. ഈ ടെസ്റ്റിന് വേണ്ടി ക്യൂ നിന്നപ്പോള്‍ അനുഭവിച്ച ടെന്‍ഷന്‍. എന്റമ്മോ.. ?????? നേരത്തെ പറഞ്ഞ പോലെ മൂക്കിനുള്ളില്‍ ട്യൂബ് കയറ്റി. പക്ഷെ മണ്ടയിലേക്ക് പോയില്ല എന്ന് തോന്നുന്നു. വേറെന്തോ ടെസ്റ്റ് ആയിരിക്കും. അറിയില്ല. എന്തായാലും ഇത്തവണ ഞാന്‍ തുമ്മി, ചുമച്ചു. ??

കൊറോണ ബാധിച്ച് ഇത്രനാള്‍ കിടന്നിട്ട് ഒരിക്കല്‍ പോലും തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തിട്ടില്ലായിരുന്നു ??????
വൈകുന്നേരം റിസള്‍ട്ട് അറിയാം. നെഗറ്റീവ് ആകും, എനിക്ക് എന്തായാലും വേറെ പ്രശ്‌നങ്ങള്‍ ഒന്നും തോന്നുന്നില്ല. വൈകുന്നേരം ആയപ്പോള്‍ വിളി വന്നു. നെഗറ്റീവ് ആണ്. വീട്ടില്‍ പോകാം.. !

ഞാന്‍ അറിയാതെ പറഞ്ഞുപോയി ‘ ഹോ.. മൈ***്.. ‘ ??????

മടക്കയാത്ര

തിരികെ പോകാന്‍ പലരെയും വിളിച്ചു. ആരും വരുന്നില്ല. ആട്ടോ സ്റ്റാന്റിലെ ചിലരെ വിളിച്ചു, ആരും തയ്യാറല്ല. നേരത്തെ പറഞ്ഞ അരുണിനെ വിളിച്ചു, അവന്‍ സ്ഥലത്തില്ല, അവന്‍ തന്നെ ഒരു ടാക്‌സി നോക്കി, പക്ഷെ റേറ്റ് കേട്ട് ഞെട്ടിയ ഞാന്‍ സ്‌പോട്ടില്‍ തന്നെ അത് വേണ്ടാന്നു പറഞ്ഞു.

ഒടുവില്‍ സഹികെട്ട് അടുത്ത് തന്നല്ലോ, നടന്നു പോകാം എന്ന് കരുതി. പക്ഷെ അപ്പോഴും നാട്ടുകാര്‍ എന്നൊരു പ്രശ്‌നമുണ്ട്. അപ്പോഴാണ് എന്ത് സഹായം വേണേലും വിളിക്കാന്‍ പറഞ്ഞ നമ്മുടെ ‘നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ’ യുടെ ക്യാമറാമാന്‍ പ്രശാന്തിനെ ഓര്‍മ്മ വന്നത്. അവനെ വിളിച്ചു. അപ്പോള്‍ തന്നെ അവന്‍ കാറുമായി വന്നു എന്നെ വീട്ടില്‍ എത്തിച്ചു.. ??

വീട്ടിലെ അവസ്ഥ

അപ്പയ്ക്ക് മാത്രം നെഗറ്റീവ് ആയ കൊണ്ട് പുള്ളി വീട്ടില്‍ ഒറ്റയ്ക്ക് ഹോം ക്വാറന്റയിന്‍ ആയിരുന്നു. ഡിവൈഎഫ്‌ഐയുടെയും കോണ്‍ഗ്രസിന്റെയും ഒക്കെ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഭക്ഷണം എത്തിച്ചു കൊടുക്കുകയും മറ്റ് സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. ഞാനും കൂടി ഇപ്പോള്‍ വീട്ടിലുണ്ട്. എനിക്കും ഇവര്‍ തന്നെ ഭക്ഷണം കൃത്യമായി വീട്ടില്‍ എത്തിക്കുന്നുണ്ട് ??

ഇതാണ് എന്റെ കൊറോണ അനുഭവം.

ഒരിക്കല്‍ വന്നു എന്ന് കരുതി ഇനി വരില്ല എന്നൊന്നും ഇല്ല. എനിക്ക് തന്നെ ഒരുപക്ഷേ വീണ്ടും വന്നേക്കാം, അറിയില്ല.. എന്തായാലും ഇത്തവണ ഞാന്‍ രക്ഷപ്പെട്ടു. ഇത്രേ ഉള്ളൂ പരിപാടി.. ??????

കാര്യങ്ങള്‍ ഇത്രയും കൈവിട്ട അവസ്ഥയിലും നല്ല രീതിയില്‍ തന്നെ കാര്യങ്ങള്‍ കോര്‍ഡിനേറ്റു ചെയ്യുന്ന സര്‍ക്കാരിനും, മറ്റ് ഉദ്യോഗസ്ഥര്‍ക്കും, രാഷ്ട്രീയം മറന്ന് ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികള്‍ക്കും ഒക്കെ നന്ദി ??????

ആദ്യം മുതല്‍ എന്നെ സഹായിച്ച ഈ പോസ്റ്റില്‍ പറഞ്ഞിട്ടുള്ള എല്ലാവര്‍ക്കും നന്ദി പറഞ്ഞു നിങ്ങള്‍ ചെയ്ത സേവനത്തെ, സഹായത്തെ ഒന്നും വില കുറച്ചു കാണുന്നില്ല. അതിലൊന്നും നില്‍ക്കാത്ത സഹായങ്ങളാണ് എല്ലാവരും ചെയ്തത്.. ??????
നല്ലത് വരും.. ?????? നമ്മള്‍ അതിജീവിക്കും ??????

ദിവാകൃഷ്ണ വി.ജെ

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply