പാലാ: കേരളത്തിന്റെ ഫാഷന്‍ ലോകത്ത് പുത്തന്‍ തരംഗം കുറിച്ച് പരിശുദ്ധ പട്ടിന്റെ അടയാളമായി മാറിയവരാണ് പുളിമൂട്ടില്‍ സില്‍ക്സ്. 1924ല്‍ തൊടുപുഴയില്‍ തുടങ്ങിയ ഈ വര്‍ണ്ണപകിട്ടുള്ള പാരമ്പര്യം, പുതിയ കാലത്തിന്റെ മാറ്റങ്ങളോടൊപ്പം തനിമ ചോരാതെ ഇന്നും മുന്നേറുന്നു.
ഈ വൈവിധ്യമാണ് തൊടുപുഴ കൂടാതെ കൊല്ലം, കോട്ടയം, തിരുവല്ല, തൃശ്ശൂര്‍ എന്നിവിടങ്ങളിലേക്കും വികസിക്കാന്‍ ഞങ്ങളെ സഹായിച്ചത്. ലക്ഷകണക്കിന് സ്ക്വയര്‍ ഫീറ്റുകളില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള പുളിമൂട്ടില്‍ സില്‍ക്സ് 98 വര്‍ഷങ്ങളായി നേടിയെടുത്തത് ലക്ഷകണക്കിന് ജനങ്ങളുടെ വിശ്വാസ്യതയാണ്.
പകിട്ടുള്ള ഈ പട്ടിന് പാരമ്പര്യം ഇന്ന് മുതല്‍ പാലായ്ക്കും സ്വന്തം. നിരവധി സവിശേഷതകളോടെ ഞങ്ങള്‍ പാലായുടെ മണ്ണിലേക്കും എത്തുകയാണ്.
പുതിയ ട്രെന്‍ഡുകളില്‍ പുത്തന്‍ പുതിയ കളക്ഷന്‍സാണ് പാലായുടെ ഷോറൂമില്‍ നിങ്ങളെ കാത്തിരിക്കുന്നത്. വെഡ്ഡിംഗ് കളക്ഷന്‍സിന് മാത്രമായി ഒരു പ്രത്യേക ഫ്ലോര്‍ തന്നെ ഒരുങ്ങിയിട്ടുണ്ട്.
കൂടാതെ ലെഹെന്ഗാസ്, സാരീസ്, ബ്രൈഡല്‍ വെയര്‍ എന്നിവയിലും, ലേഡീസ്, ജെന്‍സ്, കിഡ്സ് തുടങ്ങിയവയിലും പാലാ ഇന്നോളം കാണാത്ത അതി വിപുലമായ വസ്ത്ര ശേഖരം നിങ്ങളെ കാത്തിരിക്കുന്നു.
കസ്റ്റമേഴ്സിന്റെ സൗകര്യത്തിനായി പുതിയ ഷോറൂമിന്റെ വിപുലമായ പാര്‍ക്കിംഗ് സൗകര്യം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് അരികിലായി ഒരുക്കിയിരിക്കുന്നു.
ഈ ഓണക്കാലം ഒരു കളര്‍ഫുള്‍ ആഘോഷമാക്കുവാന്‍, ഓണം കളേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലും പുളിമൂട്ടില്‍ സില്‍ക്സിന്റെ മാത്രം പ്രത്യേക ആകര്‍ഷണമാണ്. ഫെസ്റ്റിവലിന്റെ ഭാഗമായി പുളിമൂട്ടില്‍ സില്‍ക്സിന്റെ എല്ലാ ഷോറൂമുകളിലും ഓണം ലെഹെന്‍ഗ മുതല്‍ ട്രഡീഷണല്‍ വെയര്‍ വരെയുള്ള വൈവിദ്യമായ ഓണം കളക്ഷന്‍സ് ഒരുങ്ങിയിട്ടുണ്ട്.
കൂടാതെ, എല്ലാ കളക്ഷന്‍സിലും പ്രത്യേകം ഓഫേര്‍സും നേടാനാകും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവര്ക്കും ഈ ഓണകാലത്ത് പുളിമൂട്ടില്‍ സില്‍ക്സില്‍ നിന്നും ഷോപ്പിംഗ് നടത്താം.
പാലായിലെ പുതിയ വലിയ ഷോറൂം ഉദ്ഘാടനം ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) രാവിലെ 9.30 ന് ബഹുമാനപ്പെട്ട സഹകരണമന്ത്രി ശ്രീ. വി എന്‍ വാസവനും പുളിമൂട്ടില്‍ സില്‍ക്സ് ബ്രാന്‍ഡ് അംബാസ്സഡറും മലയാളികളുടെ പ്രിയ താരവുമായ ഭാവനയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ശ്രീ ജോസ്. കെ മാണി എം. പി, ശ്രീ തോമസ് ചാഴിക്കാടന് എം. പി, ശ്രീ മാണി സി കാപ്പന് എം എല്‍ എ, പാലാ മുനിസിപ്പല്‍ ചെയര്മാന് ശ്രീ ആന്റോ ജോസ് പടിഞ്ഞാറേക്കര എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ ഏറ്റവും മികച്ച ഫ്യൂഷന്‍ ബാന്‍ഡ് ആയ പഗ്ലി നയിച്ച ലൈവ് മ്യൂസിക് കണ്‍സേര്‍ട്ടും ഉദ്ഘാടന ചടങ്ങുകളിലെ മുഖ്യ ആകര്‍ഷണമായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍മാരായ ജേക്കബ്ബ് എബ്രാഹാം, ജേക്കബ്ബ് സ്റ്റീഫന്‍, ജോണ്‍ ജേക്കബ്ബ്, ചാക്കോ പുളിമൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു
ഈ ഓണക്കാലം കളര്‍ഫുള്‍ ആക്കുവാന് ഏവര്‍ക്കും പുളിമൂട്ടില്‍ സില്‍ക്സ് സന്ദര്‍ശിക്കാം. കെ എസ് ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം കാര്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.