എലിക്കുളം: എല്ലാ മണ്ഡലങ്ങളിലും കോടികളുടെ വികസന പദ്ധതികള്‍ നടപ്പാക്കപ്പെട്ടപ്പോള്‍ ചിലരുടെ അലംഭാവം മൂലം ജനങ്ങള്‍ക്ക് ലഭിക്കേണ്ടത് പലതും പാലാ മേഖലയില്‍ നഷ്ടമായെന്നും കൈയ്യടി വാങ്ങുവാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കോടികള്‍ വാഗ്ദാനം ചെയ്ത് ജനങ്ങളെ വഞ്ചിച്ചതിനെതിരെയുള്ള ജന രോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ജോസ്.കെ.മാണി പറഞ്ഞു.
എലിക്കുളം പഞ്ചായത്തില്‍ എല്‍.ഡി.എഫ് ജനകീയം പദയാത്രയുടെ സമാപന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി.
Advertisements
യോഗത്തില്‍ പഞ്ചായത്ത് പ്രസിസണ്ട് എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു. ബെന്നി മൈലാടൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. സാജന് തൊടുക, ജോസ് കുറ്റിയാനിമറ്റം, ജെസ്സി ഷാജന്, ബെറ്റി റോയി, ഫിലിപ്പ് കുഴികുളം, തോമസ് കുട്ടി വട്ടയ്ക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.