Pala News

ജനനേതാക്കൾക്ക് പി ടി തോമസ് പാഠപുസ്തകം: മാണി സി കാപ്പൻ

പാലാ: സാമൂഹ്യ പ്രതിബദ്ധതയുള്ള ജനനേതാവായിരുന്നു അന്തരിച്ച പി ടി തോമസ് എന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മാനവ സംസ്കൃതി മീനച്ചിൽ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പി.ടി.തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരികൾക്കൊപ്പം നിലകൊള്ളാനുള്ള അസാമാന്യ ധൈര്യം പി ടി പ്രകടിപ്പിച്ചിരുന്നു. ഏതു പ്രതിസന്ധിയുണ്ടായാലും നിലപാടുകളിൽ ഉറച്ചു നിൽക്കാനുള്ള ആർജ്ജവം പി ടി യെ വ്യത്യസ്തനാക്കി. ജനനേതാക്കൾക്കു പി ടി തോമസ് നല്ലൊരു പാഠപുസ്തകമാണെന്നും കാപ്പൻ ചൂണ്ടിക്കാട്ടി.

ജെഫിൻ റോയി അധ്യക്ഷത വഹിച്ചു. ഡോ.സിറിയക് തോമസ്, ഡോ.ജോബിൻ ചാമക്കാല, കെ.സി.നായർ, അഡ്വ.ബിജു പുന്നത്താനം, ആർ.പ്രേംജി, ടി.എസ്.സലീം, വി.കെ. സുരേന്ദ്രൻ, പയസ് തോമസ്, എം. ശ്രീകുമാർ,സോണി ഫിലിപ്പ്, മോളമ്മ തോമസ്, എ.ജെ. ദേവസ്യ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.