
മുൻ ആഭ്യന്തര മന്ത്രി ശ്രീ പി.ടി. ചാക്കോയുടെ 58-ാം ചരമ വാർഷിക ദിനം പ്രമാണിച്ച് അനുസ്മരണ യോഗവും അദ്ദേഹത്തെക്കുറിച്ച് ശ്രീ എബ്രഹാം മാത്യു എഴുതിയ പുസ്തകത്തിൻറെ പ്രകാശനവും ഓഗസ്റ്റ് ഒന്നാം തീയതി 11 മണിക്ക് കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് മുൻ കേന്ദ്രമന്ത്രി പി.സി.തോമസ് അറിയിച്ചു.
കേരള കോൺഗ്രസ് ചെയർമാൻ മുൻ മന്ത്രി ശ്രീ പി.ജെ.ജോസഫ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ കൂടുന്ന യോഗം മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.”പി.ടി. ചാക്കോ — ചതിയും മൃതിയും” എന്ന മാധ്യമപ്രവർത്തകനായ എബ്രഹാം മാത്യു എഴുതിയ പുസ്തകത്തിൻറെ രണ്ടാം എഡിഷൻ, പി.ററി.ചാക്കോയുടെ കൊച്ചുമകൻ പി.ടി.ചാക്കോയ്ക്ക് നൽകിക്കൊണ്ട് ശ്രീ.ഉമ്മൻ ചാണ്ടി പ്രകാശനം ചെയ്യുന്നതാണ്.
കോട്ടയം എം.എൽ.എ. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ കോട്ടയം എം.പി (സി.പി.എം. നേതാവ്) ശ്രീ സുരേഷ് കുറുപ്പ്, ബി.ജെ.പി. നേതാവ് ശ്രീ രാധാകൃഷ്ണ മേനോൻ, പുസ്തകം എഴുതിയ ശ്രീ എബ്രഹാം മാത്യു, പുസ്തകം പ്രസിദ്ധീകരിച്ച നാഷണൽ ബുക്ക് സ്റ്റാൾ നടത്തുന്ന എസ്.പി.സി.എസ് അധ്യക്ഷൻ ശ്രീ ഹരികുമാർ എന്നിവരും യോഗത്തിൽ സംബന്ധിക്കും.
“പി.ടി.ചാക്കോ വിചാര വേദി”യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ പരിപാടിയെക്കുറിച്ച് കോട്ടയത്ത് പ്രസ് ക്ലബ്ബിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിൽ പി.സി.തോമസിനെ കൂടാതെ ശ്രീ. എബ്രഹാം മാത്യു, രാജേഷ് വാഴൂർ, കുര്യൻ പി കുര്യൻ, എന്നിവരും പങ്കെടുത്തു.