യുവാക്കള്‍ക്കായി പി.എസ്.സി പരിശീലന പദ്ധതി ആരംഭിച്ച് എസ്എംവൈഎം പാലാ രൂപത

പാലാ: പാലാ രൂപതയിലെ യുവജനങ്ങളെ കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ യുവജനങ്ങള്‍ക്കായി പിഎസ്‌സി ഓണ്‍ലൈന്‍ പരിശീലനപദ്ധതി ആരംഭിച്ച് എസ്എംവൈഎം പാലാ രൂപത.

സര്‍ക്കാര്‍ സര്‍വീസ് ജോലികളില്‍ പിഎസ്‌സി ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിലവിലുള്ള നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി നടത്തി വരുന്ന റിലേ നിരാഹാര സമരം അമ്പത്തിയഞ്ചാം ദിനത്തില്‍ അവസാനിപ്പിച്ചു കൊണ്ടാണ് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തത്.

Advertisements

കൂടുതല്‍ യുവാക്കള്‍ സര്‍ക്കാര്‍ ജോലികളിലേക്ക് തിരിയണമെന്നും കൂടുതല്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരാകണമെന്നും അരുണാപുരം യൂണിറ്റില്‍ നടന്ന പരിപാടിയില്‍ ബിഷപ്പ് യുവാക്കളോട് ആഹ്വാനം ചെയ്തു.

പിന്‍വാതില്‍ നിയമനങ്ങള്‍, തത്കാലിക നിയമനങ്ങള്‍, കരാര്‍ നിയമനങ്ങള്‍, ആശ്രിത നിയമനങ്ങള്‍ എന്നിവയിലെ അപാകതകള്‍, സംവരണ വിതരണത്തിലെ അനീതി, ന്യൂനപക്ഷ ക്ഷേമ വിതരണത്തില്‍ കേരളത്തില്‍ മാത്രമുള്ള 80:20 വിതരണാനുപാതത്തിലെ പക്ഷപാതം, പിഎസ്‌സി കോച്ചിംഗ് സെന്ററുകള്‍ വിവിധ ന്യൂനപക്ഷങ്ങള്‍ക്ക് ലഭ്യമാക്കാത്ത അവസ്ഥ, ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന രാഷ്ട്രീയ സമീപനങ്ങള്‍ എന്നിവയില്‍ ജനശ്രദ്ധ ഉണര്‍ത്തുന്നതില്‍ സമരം കാര്യമായ പങ്കു വഹിച്ചെന്ന് ബിഷപ് അനുസ്മരിച്ചു.

നസ്രാണി സമുദായത്തിന്റെ പണ്ടുകാലത്തുണ്ടായിരുന്ന നന്മകള്‍ അംഗീകരിച്ച് അവരെ പൊതു സമൂഹം മഹത്വ പൂര്‍വ്വം കണ്ടിരുന്നത് ഓര്‍മ്മിപ്പിച്ച ബിഷപ്പ് ക്രൈസ്തവ സമൂഹം ഇന്ന് നേരിടുന്ന വിവിധ വെല്ലുവിളികളെപ്പറ്റി സൂചിപ്പിച്ചു.

പാറേമ്മാക്കല്‍ തോമാ കത്തനാര്‍, നിധീരിക്കല്‍ മാണി കത്തനാര്‍, മഹാത്മാ ഗാന്ധി തുടങ്ങിയവരുടെ പാതയില്‍ പൂര്‍വ്വികരുടെ ചൈതന്യം ഏറ്റുവാങ്ങിയുള്ള പോരാട്ടത്തിനാണ് എസ്എംവൈഎം യുവാക്കള്‍ ഇറങ്ങി തിരിച്ചതെന്നും ഇത് ചരിത്രത്തില്‍ മാഞ്ഞു പോകാത്ത വിധത്തില്‍ രേഖപ്പെടുത്തപ്പെട്ട അധ്യായമായി പരിഗണിക്കപ്പെടുമെന്നും പാലാ രൂപതയിലെല്ലായിടത്തും വിശിഷ്യ യുവാക്കളിലേക്ക് ഇതിന്റെ അലയടികള്‍ എത്തിച്ചേരുന്നുവെന്നും ബിഷപ്പ് അഭിപ്രായപെട്ടു.

അരുണാപുരം പള്ളി വികാരി ഫാ. മാത്യു പുല്ലുകാലയില്‍,എസ്എംവൈഎം രൂപതാ ഡയറക്ടര്‍ ഫാ. സിറില്‍ തോമസ് തയ്യില്‍, പ്രസിഡന്റ് ബിബിന്‍ ചാമക്കാലായില്‍, ജനറല്‍ സെക്രട്ടറി മിജോയിന്‍ വലിയകാപ്പില്‍, വൈസ് പ്രസിഡന്റ് അമലു മുണ്ടനാട്ട്, ഡെപ്യൂട്ടി പ്രസിഡന്റ് ഡിന്റോ ചെമ്പുളായില്‍, എക്‌സിക്യൂട്ടീവ് അംഗം കെവിന്‍ മൂങ്ങാമാക്കല്‍, ആനിമേറ്റര്‍ സി. മേരിലിറ്റ് എഫ്‌സിസി, യൂണിറ്റ് പ്രസിഡന്റ് ജീവന്‍ എന്നിവര്‍ സമാപന ദിനത്തില്‍ സംസാരിച്ചു.

You May Also Like

Leave a Reply