General News

കളത്തൂക്കടവിൽ പ്രോലൈഫ് എക്സിബിഷൻ

കളത്തൂക്കടവ്: മനുഷ്യ ജീവന് യാതൊരു വിലയും നൽകാതെ, ഗർഭവസ്ഥയിലും പ്രസവിച്ചയുടനെപോലും പിഞ്ചുകുഞ്ഞുങ്ങൾ പോലും കൊല്ലപ്പെടുന്ന ഈ കാലഘട്ടത്തിൽ ജീവന്റെ വിലയെക്കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും അറിവുള്ളവരാകുവാനും , മരണസംസ്ക്കാരത്തിന് പകരമായി ജീവന്റെ സംസ്കാരം ഉയർത്തിപ്പിടിക്കുവാനുമായി എസ് എം വൈ എം അരുവിത്തുറ ഫൊറോനയുടെയും, എസ് എം വൈ എം കളത്തൂക്കടവ് യൂണിറ്റിന്റെയും, ജീസസ് യൂത്ത് പ്രൊലൈഫ് മിനിസ്ട്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രോലൈഫ് എക്സിബിഷൻ നടത്തപ്പെടുന്നു.

2022 ആഗസ്റ്റ് 14 ഞായറാഴ്ച്ച രാവിലെ 6:30 AM മുതൽ കളത്തൂക്കടവ് പള്ളി ചെറിയ ഹാളിൽ വെച്ചാണ് പ്രോലൈഫ് എക്സിബിഷൻ നടത്തപ്പെടുന്നത്. ഈ കാലഘട്ടത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന എക്സിബിനാണിത്.

Leave a Reply

Your email address will not be published.