മുന്‍ എംഎല്‍എ പ്രൊഫ വിജെ ജോസഫും സഹപ്രവര്‍ത്തകരും ജോസ് കെ മാണിയോടൊപ്പം

പാലാ: പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പ്രൊഫ വിജെ ജോസഫും സഹപ്രവര്‍ത്തകരും ജോസ് കെ മാണി യോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. പാലായില്‍ നടന്ന ചടങ്ങില്‍ ജോസ്‌കെമാണി പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

കേരള കോണ്‍ഗ്രസ് എം-നെ എന്നും തകര്‍ക്കുവാനാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളതെന്നും അവരുടെ കൂടെയുള്ള സഹവാസം അവസാനിപ്പിച്ച് ഇടതു മുന്നണിയോടൊപ്പം ചേര്‍ന്ന തീരുമാനം അംഗീകരിച്ചാണ് വീണ്ടും സജീവമായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതെന്നും പ്രൊഫ വിജെ ജോസഫ് പറഞ്ഞു.

മീനച്ചില്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സിവി ജോണും കേരളകോണ്‍ഗ്രസ് (എം)ല്‍ ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു.

തോമസ് ചാഴികാടന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മുന്‍ എംഎല്‍എമാരായ പിഎംമാത്യു, സ്റ്റീഫന്‍ ജോര്‍ജ്, ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം, ജോസ് ടോം, ജോസഫ് ചാമക്കാലാ, സാജന്‍ കുന്നത്ത്, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാല്‍, ജോബ് മൈക്കിള്‍, നിര്‍മ്മല ജിമ്മി എന്നിവരും പങ്കെടുത്തു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply