ഇന്ത്യയുടെ യശസ്, വാനോളം ഉയര്‍ത്തിയ, രാജ്യത്തിലെ ജനങ്ങളെ, ഷൂട്ടിങ്ങിന്റെ മാന്ത്രിക ലോകത്തേക്ക് ആനയിച്ച ഉഴവൂരിന്റെ സ്വന്തം ദ്രോണാചാര്യ പ്രൊ സണ്ണി തോമസ് 80 ന്റെ നിറവില്‍ എത്തി നില്‍ക്കുക ആണ്.
ഉഴവൂര്‍കാരന്‍ എന്ന നിലയില്‍ ഈ നാട്ടിലെ മുഴുവന്‍ ജനതയുടെയും അഭിമാനമായ അദ്ദേഹത്തെ ഉഴവൂര്‍ പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ പൊന്നാട അണിയിച്ചു.
മെമ്പര്‍മാരായ തങ്കച്ചന്‍ കെ എം, സിറിയക് കല്ലടയില്‍, അഞ്ചു പി ബെന്നി, ഏലിയാമ്മ കുരുവിള എന്നിവര്‍ ജന്മദിനാശംസകള്‍ നേര്‍ന്നു. ഉഴവൂര്‍ കോളേജ് പ്രൊഫസര്‍ ആയി നിരവധി വര്‍ഷം അദ്ദേഹം സേവനം അനുഷ്ടിച്ചു.
19 വര്‍ഷക്കാലം ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 108 ഗോള്‍ഡ് മെഡല്‍, 74 വെള്ളി, 53 വെക്കല മെഡല്‍ എന്നിവ രാജ്യത്തിനു നല്‍കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.
രാജ്യത്തെ പരമോന്നത കായിക ബഹുമതി ആയ ദ്രോണാചാര്യ അവാര്‍ഡ് നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 80 ന്റെ നിറവില്‍ എത്തിനില്‍ക്കുന്ന അദ്ദേഹത്തിന് എല്ലാ ജന്മദിനാശംസകളും നേരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19