80 ന്റെ നിറവില്‍ നില്‍ക്കുന്ന ഉഴവൂര്‍ പഞ്ചായത്തില്‍ നിന്നുള്ള അഭിമാന താരം ദ്രോണാചാര്യ പ്രൊഫ സണ്ണി തോമസ് സര്‍ നോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ വീട് ഉള്‍പ്പെടുന്ന, പെരുന്താനം- തോട്ടനാനിയില്‍- ആല്‍പ്പാറ റോഡിന്, ദ്രോണാചാര്യ സണ്ണി തോമസ് സര്‍ റോഡ് എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചു ഉഴവൂര്‍ പഞ്ചായത്ത് കമ്മിറ്റി.
ഷൂട്ടിംഗ് കോച്ചും, മാനേജറും ആയി 19 വര്‍ഷങ്ങള്‍, ഇന്ത്യാ രാജ്യത്തില്‍ സേവനം ചെയ്തപ്പോള്‍, ഒളിമ്പിക്‌സ് ഉള്‍പ്പടെ ഉള്ള അന്താരാഷ്ട്ര മല്‍സരങ്ങളില്‍, ഗോള്‍ഡ്, സില്‍വര്‍, വെങ്കലം മെഡലുകള്‍, നേടികൊടുത്തതിന്റെ ഉപഹാരമായി രാജ്യം ദ്രോണാചാര്യ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. 29-09-2021 ന് ചേര്‍ന്ന കമ്മിറ്റിയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ തങ്കച്ചന്‍ കെ എം കത്ത് നല്‍കുകയും കമ്മിറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു.
ദ്രോണാചാര്യ ശ്രീ സണ്ണി തോമസ് നോടുള്ള പഞ്ചായത്തിന്റെ ആദരം അറിയിക്കുന്നതായി പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അറിയിച്ചു. നിരവധി കായിക താരങ്ങള്‍ക്കു വളര്‍ന്നു വരാന്‍ അദ്ദേഹം ഇനിയും പ്രോത്സാഹനവും പ്രചോദനവും ആകട്ടെ.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19