പാലാ: നാളെ നടക്കുന്ന ചെയര്മാന് തെരഞ്ഞെടുപ്പില്‍ പ്രൊഫ. സതീഷ് ചൊള്ളാനി യുഡിഎഫ് സ്ഥാനാര്‍ഥി. ലിജി ബിജുവാണ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥി.
ഇന്നു വൈകുന്നേരം കുര്യാക്കോസ് പടവന്റെ വസതിയില്‍ പ്രൊഫ. സതീഷ് ചൊള്ളാനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ യോഗത്തില്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആയി ജോസ് ഇടേട്ടിനെയും തെരഞ്ഞെടുത്തു.
പാലാ നഗരസഭാ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സ്വതന്ത്രനായി വിജയിച്ച ജിമ്മി ജോസഫ് എത്തിയതും ശ്രദ്ധ നേടി.
ഐക്യ ജനാധിപത്യ മുന്നണിയുടെ യോഗത്തില്‍ സജി മഞ്ഞക്കടമ്പില്‍, പ്രിന്‍സ് തയ്യില്‍, ജോസ്മോന് മുണ്ടയ്ക്കല്‍, സന്തോഷ് കാവുകാട്ട്, പ്രൊഫ. സെലിന് റോയി തകടിയേല്‍, ബിജോയി ഇടേട്ട്, ആര് മനോജ്, പി.കെ മധു പാറയില്‍, ഔസേപ്പച്ചന് മഞ്ഞക്കുന്നേല്‍, ടോണി തോട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.