Obituary

മുൻമന്ത്രി പ്രൊഫ എൻ എം ജോസഫ് അന്തരിച്ചു

പാലാ: സംശുദ്ധ രാഷ്ട്രീയത്തിനുടമയും മുൻ മന്ത്രിയും ജനതാദൾ മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന പ്രൊഫ എൻ എം ജോസഫ് (79) ഇന്ന് വെളുപ്പിന് നിര്യാതനായി. ഭൗതികശരീരം ഇന്ന് വൈകുന്നേരം നാലുമണിക്ക് പാലാ കടപ്പാട്ടൂരിൽലുള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരചടങ്ങുകൾ നാളെ ഉച്ചകഴിഞ്ഞ് നടക്കും.

1987 മുതൽ 1991 വരെ സംസ്ഥാന വനം വകുപ്പ് മന്ത്രിയായിരുന്ന ഇദ്ദേഹം പാലാ സെൻ്റ് തോമസ് കോളജിലെ അധ്യാപകനായിരുന്നു. പി സി ജോർജിനെ തോൽപ്പിച്ച് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നുമാണ് നിയമസഭയിൽ എത്തിയത്.

രാഷ്ട്രീയ നീക്കത്തിലൂടെ മന്ത്രിയായിരുന്ന എം പി വീരേന്ദ്രകുമാറിനെ ഒറ്റ ദിവസം കൊണ്ട് രാജി വയ്പ്പിച്ചു മന്ത്രിസഭയിൽ എത്തിയ ചരിത്രവും എൻ എം ജോസഫിന് സ്വന്തമാണ്.

ചേന്നാട് നീണ്ടുക്കുന്നേൽ ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനായി 1943 ഒക്‌ടോബർ 18 ന് ജനനം. ബിരുദാനന്തര ബിരുദധാരിയാണ്. “അറിയപ്പെടാത്ത ഏടുകൾ” എന്ന പേരിൽ ആത്മകഥയുടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള യൂനിവേഴ്സിറ്റി സെനറ്റ് അംഗം (1980-1984), പാലാ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എലിസബത്ത് ജോസഫ് ആണ് ഭാര്യ. ഒരു മകനും ഒരു മകളും ഉണ്ട്.

Leave a Reply

Your email address will not be published.