പാലാ: മുൻ മന്ത്രിയും എൽ.ഡി.എഫ് നേതാവുമായിരുന്ന പ്രൊഫ. എൻ.എം. ജോസഫിൻ്റെ നിര്യാണത്തിൽ കേരള കോൺ’ (എം) പാലാ നിയോജക മണ്ഡലം നേതൃയോഗം അനുശോചനം രേഖപ്പെടുത്തി.
പ്രസിഡണ്ട് ടോബിൻ .കെ.അലക്സിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.ജോസ്.ടോം, പ്രൊഫ. ലോപ്പസ് മാത്യു, അഡ്വ.ജോസഫ് മണ്ഡപം, ബേബി ഉഴുത്തുവാൽ, ആൻ്റോ പടിഞ്ഞാറേക്കര ,ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട്, ജയ്സൺമാന്തോട്ടം, ബെന്നി തെരുവത്ത്, ബിജു പാലൂപടവിൽ, ജോസ്സുകുട്ടി പൂവേലി എന്നിവർ പ്രസംഗിച്ചു.

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി, ഗവ: ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ എന്നിവരും അനുശോചനം രേഖപ്പെടുത്തി.