General News

പ്രൊഫ മാധവ് ഗാഡ്ഗിൽ പ്രഭാഷണം നടത്തുന്നു

കേരള കോൺഗ്രസ്‌ എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ
ലോകപരിസ്‌ഥിതി ദിന ആചരണത്തിന്റെ ഭാഗമായി ജൂൺ 5 ന് വൈകിട്ടു 6 മണിക്ക് സംഘടിപ്പിക്കുന്ന വെബ്ബിനാറിൽ പ്രശസ്ത പരിസ്ഥിതി ഉപദേഷ്ടാവ് പ്രൊഫ. മാധവ് ഗാഡ്ഗിൽ പ്രഭാഷണം നടത്തുന്നു.

കേരള കോൺഗ്രസ്‌ എം ജനറൽ സെക്രട്ടറിയും ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാനും ആയ മുൻ എം എൽ എ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്യും. വേദി സംസ്ഥാന പ്രസിഡന്റ്‌ ഡോ. വർഗീസ് പേരയിൽ അദ്യക്ഷത വഹിക്കും.

ഒപ്പം അമേരിക്ക, ഇംഗ്ലണ്ട്, സ്വിറ്റ്‌സ്ർലൻഡ്, ജർമ്മനി, അയർലണ്ട്, ഇതര ഇന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ 200 കേന്ദ്രങ്ങളിൽ വൃക്ഷ തൈ നടുമെന്ന് സംഘാടക സമിതി കൺവീനർ റോയി ജെ കല്ലറങ്ങാട്ട് അറിയിച്ചു.

Leave a Reply

Your email address will not be published.