പാലാ: പ്രൊഫ. ലോപ്പസ്സ് മാത്യുവിനെ കേരളാ കോണ്‍ഗ്രസ്സ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതായി പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണി അറിയിച്ചു.
കേരളാ പബ്ലിക്ക് സര്‍വ്വീസ്സ് കമ്മീഷന് അംഗം, ജില്ലാ പഞ്ചായത്ത് മെബര്‍, ഉന്നത വിദ്യഭ്യാസ കൗണ്‍സില്‍ അംഗം, എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റംഗം, കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം എന്നീ പദവികള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെ മുന്‍ ഉര്‍ജ്ജതന്ത്ര വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ ലോപ്പസ്സ് മാത്യു പിഎസ് സി അംഗമായതിനെ തുടര്‍ന്നാണ് സജീവ രാഷ്ട്രയത്തില്‍ നിന്നും വിട്ടുനിന്നത്. കേരളാ കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിന്റെ പൂത്താറിലെ മുഖമായിരുന്ന പ്രൊ ലോപ്പസ്സ് മാത്യുവിന്റെ വരവ് പൂഞ്ഞാര്‍ രാഷ്ട്രീയത്തില്‍ പുത്തന്‍ ചില സമവാക്യങ്ങള്‍ക്ക് തുടക്കം കുറിക്കും.