പാലാ: സ്വാതന്ത്ര്യ സമര സേനാനിയും കെ പി സി സി പ്രസിഡന്റുമായിരുന്ന പ്രൊഫ. കെ.എം. ചാണ്ടി സാറിന്റെ 100-ാം ജന്മദിനം 18-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി സമുചിതമായി പുഷ്പാര്‍ച്ചന നടത്തി ആചരിച്ചു.
ചാണ്ടി സാറിന്റെ ഛായാചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തി അനുസ്മരണം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ആന്റണി വള്ളിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് ബിജോയി എബ്രാഹം, പി.ജെ ജോസഫ് പുളിക്കന്‍, മാത്യു കണ്ടത്തിപ്പറമ്പില്‍, അലോഷി റോയി, തോമാച്ചന്‍ പുളിന്താനം, സാലി റോയി, സാവിയോ മാളിയേക്കല്‍, ആല്‍ബി റോയി, അലക്‌സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19