ഈരാറ്റുപേട്ട: പഠന-പാഠ്യേതര രംഗങ്ങളിലെ മികവിന് എന്നും മുന്നില്‍നില്‍ക്കുന്ന അരുവിത്തുറ സെന്റ് മേരീസ് എല്‍പിഎസിന് വീണ്ടും അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്ര നാഥ്.
തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മന്ത്രി അരുവിത്തുറ സെന്റ് മേരീസിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. കോവിഡ് കാലത്ത് പഠനം ഓണ്‍ലൈന്‍ ആയപ്പോള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന ചുമതല മാതാപിതാക്കളുടെ തോളിലായി.

ALSO READ: രക്ഷിതാക്കൾക്ക് പരിശീലനവുമായി അരുവിത്തുറ സെന്റ് മേരിസ്
ഈ സാഹചര്യത്തില്‍ അരുവിത്തുറ സെന്റ് മേരീസ് മാതാപിതാക്കള്‍ക്കു ട്രെയിനിംഗ് നല്‍കിയിരുന്നു. ഇതിനെയാണ് ഇക്കുറി പ്രൊഫ രവീന്ദ്രനാഥ് അഭിനന്ദിച്ചത്.
മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ…
സ്കൂളുകള്‍ അടഞ്ഞുകിടക്കുന്ന ഈ കോവിഡ് കാലത്ത് രക്ഷിതാക്കള്‍ക്ക് പരിശീലനവുമായി അരുവിത്തുറ സെന്റ് മേരിസ്
വീടുകള്‍ ആണ് വിദ്യാലയങ്ങള്‍, മാതാപിതാക്കളാണ് പ്രധാന അധ്യാപകര്‍.
വീട്ടിലിരുത്തി കുട്ടികളെ എങ്ങനെയാണ് പഠിപ്പിക്കുക എന്നതിനുള്ള പരിശീലനം രക്ഷിതാക്കള്‍ക്ക് നല്കി അരുവിത്തുറ സെന്റ്മേരിസ് മാതൃകയാവുകയാണ്.
പേരെന്റ് ടീച്ചര്‍ എന്നു പേരിട്ടിരിക്കുന്ന ഈ ശില്പശാലയില് കോവിഡ് മാനദണ്ഡമനുസരിച്ച് ഓരോ ഡിവിഷനില്‍ നിന്നുള്ള രക്ഷിതാക്കള്‍ക്ക് ഓരോ ദിവസം പരിശീലനം നല്കുന്നു.
ഇതിന് നേതൃത്വം നല്കുന്ന ഹെഡ്മിസ്ട്രെസ് സി. സൗമ്യയ്ക്കും സഹഅദ്ധ്യാപകര്ക്കും അഭിനന്ദനങ്ങള്‍.