പാലാ: കെ എസ് ആർ ടി സി ബസ് ടെർമിനലിനു മുന്നിലെ വെള്ളക്കെട്ടിനു പരിഹാരമാകുന്നു. വെള്ളക്കെട്ട് അടിയന്തിരമായി പരിഹരിക്കാൻ മാണി സി കാപ്പൻ എം എൽ എ നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ നടപടികൾക്കു തുക്കമായി. ഈ ഭാഗത്തെ ഓടയിൽ മണ്ണിടിഞ്ഞു വീണു അടഞ്ഞു പോയതിനെത്തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നത്.
ശക്തമായ മഴ പെയ്താലുടൻ വെള്ളക്കെട്ടുണ്ടായി ഗതാഗതം വരെ തടസ്സപ്പെടുന്ന അവസ്ഥയായിരുന്നു. ഇതു മൂലം യാത്രക്കാരും സമീപത്തെ ഓട്ടോ സ്ഥാൻ്റിലെ തൊഴിലാളികളും ബുദ്ധിമുട്ടിയിരുന്നു.
നടപടികളുടെ ഭാഗമായി ജെ സി ബി ഉപയോഗിച്ചു ഇവിടുത്തെ ഓടയുടെ സ്ലാബുകൾ മാറ്റി ഓട ക്ലീനിംഗിനു തുടക്കം കുറിച്ചു. മാണി സി കാപ്പൻ എം എൽ എ നേരിട്ടെത്തി നടപടികൾക്കു നിർദ്ദേശം നൽകി.