പ്രിന്‍സ് സ്‌കറിയ കല്ലറയ്ക്കല്‍ കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം: പ്രിന്‍സ് സ്‌കറിയ കല്ലറയ്ക്കല്‍ കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്കു കടന്നുവന്ന പ്രിന്‍സ് നിലവില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആണ്.

ജനാധിപത്യ കേരള കോണ്‍ഗ്രസ് യൂത്ത് വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisements

ഫ്രാന്‍സിസ് ജോര്‍ജിന്റെ മുന്നണി മാറ്റത്തെ തുടര്‍ന്നാണ് പ്രിന്‍സ് കല്ലറയ്ക്കല്‍ കേരള കോണ്‍ഗ്രസ് എമ്മിലെത്തുന്നത്. ഗുഡ് വില്‍ ഫാര്‍മയുടെ കോട്ടയം ജില്ലയിലെ ഹോള്‍സെയില്‍ ഡീലറാണ് പ്രിന്‍സ്.

You May Also Like

Leave a Reply