ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ഡിജിറ്റല്‍ എസ്.എല്‍.ആര്‍/ മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവരായിരിക്കണം.
വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രായം, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തി വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ഫോട്ടോ പതിച്ച ഏതെങ്കിലും ആധികാരിക രേഖയുടെ പകര്‍പ്പ്, മുന്‍പ് എടുത്തിട്ടുള്ളതോ പ്രസിദ്ധീകരിച്ചതോ ആയ മൂന്ന് ഫോട്ടോകളുടെ പ്രിന്റ്/ പ്രസിദ്ധീകരിച്ച പത്രത്തിന്റെ പകര്‍പ്പ് എന്നിവ നവംബര്‍ 5 വൈകീട്ട് അഞ്ചിനകം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ്, സിവില്‍ സ്റ്റേഷന്‍ , കളക്ട്രേറ്റ് പി.ഒ, കോട്ടയം 686002 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481-2561030.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19