കെട്ടിട വാടക കുറയ്ക്കണം, നികുതികള്‍ കുറയ്ക്കണം: വ്യാപാരി വ്യവസായി

പ്രവിത്താനം: രാജ്യത്ത് ഉടനീളം ഉണ്ടായ കോവിഡ് 19 എന്ന മഹാവ്യാധിയും കടയടപ്പ്, വെള്ളപ്പൊക്കം, പ്രളയം തുടങ്ങിയ പ്രക്യതി ദുരന്തങ്ങളും മൂലം കേരളത്തിലെ ഒട്ടുമിക്ക വ്യാപാരികളും പ്രത്യേകിച്ച് പ്രവിത്താനത്തെ വ്യാപാര സമൂഹം വ്യാപാര പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്.

ഈ സാഹചര്യത്തില്‍ വ്യാപാര സമൂഹത്തിന്റെ നിലനില്പിനുവേണ്ടി പ്രവിത്താനത്തെ എല്ലാകെട്ടിട ഉടമകളും 30% വാടക ഇളവ് ചെയ്യണമെന്നും വ്യാപാരികള്‍ സര്‍ക്കാരിലേക്ക് അടക്കേണ്ട എല്ലാ ഫീസുകളും 50%മായി കുറക്കുക, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടിത്തിട്ടുള്ള എല്ലാത്തരം വായ്പകള്‍ക്കും ഒരു വര്‍ഷത്തേക്ക് പലിശ ഇളവും ഒരു വര്‍ഷത്തേക്ക് നോട്ടിസുകളും നടപടികളും ഭീഷണികളും ഉണ്ടാവരുത് എന്നും ആവശ്യപ്പെട്ടു കൊണ്ട് വ്യാപാരി വ്യവസായി പ്രവിത്താനം യൂണിറ്റ് കത്തുനല്‍കി.

എല്ലാത്തരം പിരിവുകളില്‍ നിന്നും വ്യാപാരി കളെ ഒഴിവാക്കുക, ലൈസന്‍സ് പുതുക്കല്‍ കാലാവധി ഒരുവര്‍ഷത്തേക്ക് നീട്ടിതരുക, തൊഴില്‍ കരം പൂര്‍ണ്ണമായും ഒഴിവാക്കുക, ജിഎസ്ടി/ വാറ്റ് നോട്ടീസുകള്‍ റദ്ദുചെയ്യുക, അനുനിയന്ത്രിതമായ കറന്റ് ബില്‍ ഇളവനുവദിക്കുക, സര്‍ക്കാര്‍ ഖജനാവിലേക്ക് വര്‍ഷങ്ങളായി കൂലിയില്ലാതെ ജനങ്ങളില്‍ നിന്നും പിരിച്ചു കൊടുത്ത നികുതിയില്‍ നിന്നും വ്യാപാരിക്ക് ശബളം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് സജി എസ് തെക്കേല്‍ അധ്യക്ഷത വഹിച്ചു. സുജിത് ജി നായര്‍, ഷാജി ബി തോപ്പില്‍, നിര്‍മ്മല ജിമ്മി, സിബിച്ചന്‍ ചൊവ്വേലികുടി, സോമന്‍ പടിഞ്ഞാക്കല്‍, ടോമി മറ്റപ്പള്ളി, മാത്യു കുഴിഞ്ഞാലില്‍, ജോര്‍ജുകുട്ടി മണിയംമാക്കല്‍, ജോസ് വേലിക്കകത്ത് എന്നിവര്‍ പ്രസംഗിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: