പ്രവിത്താനത്തു വ്യാപാര സ്ഥാപനങ്ങൾ അണുനശീകരണം നടത്തി

ഭരണങ്ങാനം : ഭരണങ്ങാനം പഞ്ചായത്ത്‌ ഏരിയയിൽ കോവിഡ് 19 പോസറ്റീവ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പ്രവിത്താനം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തുമായി സഹകരിച് അന്തീനാട് കവല, പ്രവിത്താനം ചന്തക്കവല, ഉള്ളനാട്‌ എന്നീ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ ശുചീകരണം നടത്തി.

മാണി സി. കാപ്പൻ എംഎൽഎ, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത്‌പ്രസിഡന്റ് സാബു എ. തോമസ്, വ്യാപാരി വ്യവസായി പ്രസിഡന്റ്‌ സജി എസ്. തെക്കേൽ, അസിസ്റ്റന്റ് സെക്രട്ടറി എ എസ്‌ അനിൽ, വിനോദ് വേരനാനി, നിർമ്മല ജിമ്മി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

%d bloggers like this: