കോട്ടയം: കേരളത്തിന്റെ വികസനത്തിന് പ്രവാസികളുടെ പങ്ക് നിർണായകമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി പറഞ്ഞു. പ്രവാസി കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ നേതൃയോഗം ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കോർഡിനേറ്റർ ജോണി എബ്രഹാം അധ്യക്ഷതവഹിച്ചു.സംസ്ഥാന കോർഡിനേറ്റർ ജോർജ് എബ്രഹാം,പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം,വിജി എം തോമസ്,ജോർജ് കാഞ്ഞമല,ബിനോയ് മുക്കാടൻ,വർഗീസ് ജോൺ,ജോബിൻ സെബാസ്റ്റ്യൻ,ബിജോ കൊല്ലംപറമ്പിൽ,ജോസ് ചേപ്പില,രാജു കൊച്ചാലംമൂട് തുടങ്ങിയവർ പ്രസംഗിച്ചു. ജൂലൈ 15 നകം മെമ്പർഷിപ്പ് വിതരണം പൂർത്തീകരിക്കാനും തീരുമാനിച്ചു.