ഹോം ക്വാറന്റീനില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസി മരിച്ചു

കാണക്കാരി: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസി മരിച്ചു. കാണക്കാരി കല്ലമ്പാറ സ്വദേശി മനോഭവനില്‍ മഞ്ജുനാഥാണ് (39) മരിച്ചത്.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ ഇന്നലെ വൈകുന്നേരം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രിയില്‍ മരണം സംഭവിക്കുകയായിരുന്നു.

യുവാവിന്റെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഈ മാസം 21നാണ് ദുബായില്‍ നിന്നും മഞ്ജുനാഥ്  നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞു വരികയായിരുന്നു.

*******

Join our WhatsApp Group // Like our Facebook Page // Send News

You May Also Like

Leave a Reply