ഇടപ്പാടി: ഇടപ്പാടി ജലവാഹിനി ജലനിധി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം നടത്തി.
ഇടപ്പാടി പ്രദേശത്തുനിന്നും ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പ്ലസ് ടു, ഹയർ സ്റ്റഡീസിന് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കാണ് പ്രതിഭാ സംഗമത്തിൽ അവാർഡ് നൽകിയത്.
ഇടപ്പാടി അരീപ്പാറ ഗവ.എൽ.പി.സ്കൂളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ജോസുകുട്ടി അമ്പലമറ്റം അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനന്ദ് ചെറുവള്ളിൽ പഞ്ചായത്ത് മെമ്പർ രാഹുൽജി കൃഷ്ണൻ , റെജി കള്ളിക്കൽ, സുനിത സോമൻ , സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19