കോട്ടയം : ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന മുദ്രാവാക്യത്തിൽ പോപ്പുലർ ഫ്രണ്ട് ദേശീയ വ്യാപകമായി നടത്തി വരുന്ന ആരോഗ്യ കാമ്പയിന് കോട്ടയം ജില്ലയിൽ തുടക്കമായി. ഇന്നലെ മിസ്റ്റർ കേരള വിന്നർ ഹാഷിം പടിപ്പുരക്കൽ ഫ്ലാഗോഫ് നിർവഹിച്ചു.
ഈ മാസം പതിനാറ് മുതൽ മുപ്പത് വരെ നീണ്ട് നിൽക്കുന്ന കാമ്പയിൻ പെരുമ്പാവൂരിൽ സംസ്ഥാന പ്രസിഡന്റ് ഉത്ഘാടനം നിർവഹിക്കുകയും മിസ്റ്റർ സൗത്തിന്ത്യ ബോഡി ബിൽഡിങ് ചാമ്പ്യൻ ആൽബർട്ട് വിൽസൺ ഫ്ലാഗോഫ് നിർവഹിക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് കഴിഞ്ഞ പതിനാറിന് കാമ്പയിന് തുടക്കമായി.
പോപ്പുലർ ഫ്രണ്ട് ഈരാറ്റുപേട്ട നോർത്ത് ഡിവിഷൻ സെക്രട്ടറി ഫൈസൽ ഫൈസി സമാപന സന്ദേശം നൽകി. കൂട്ടയോട്ടത്തിലും വ്യായാമ പരിശീലനത്തിലും നിരവധി ആളുകൾ പങ്കെടുത്തു. ഈരാറ്റുപേട്ട നോർത്ത്, കാഞ്ഞിരപ്പള്ളി, കോട്ടയം എന്നിവടങ്ങളിലും ഇന്നലെ ആരോഗ്യ കാമ്പയിന്റെ ഭാഗമായി കൂട്ടയോട്ടത്തിലും വ്യായാമ പരിശീലനത്തിലും നിരവധി ആളുകൾ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19