തിടനാട് : തിടനാട് പഞ്ചായത്തിലെ പതിനാലാം വാർഡിൽപ്പെട്ട കല്ലുവെട്ടം ഭാഗത്തെ പൂവാങ്കൽ- മല്ലികശ്ശേരി റോഡ് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചു കോൺക്രീറ്റിംഗ് പൂർത്തിയാക്കിയ പൂവാങ്കൽ-മല്ലികശ്ശേരി റോഡ് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി ജോർജ് കല്ലങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ലിസി തോമസ് അഴകത്ത് സ്വാഗതമാശംസിക്കുകയും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ് ജോസഫ് വെള്ളൂക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെറിൻ പെരുമാകുന്നേൽ, അബേഷ് അലോഷ്യസ്, ദേവസ്യാച്ചൻ വിളയാനി തുടങ്ങിയവർ പ്രസംഗിച്ചു.
ഈ റോഡ് സഞ്ചാരയോഗ്യമായ തോടെ കല്ലുവെട്ടം പ്രദേശത്തെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമായി. പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെട്ടത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19