Poonjar News

നില്‍പ്പ് സമരവുമായി യൂത്ത് കോണ്‍ഗ്രസ്

പനച്ചികപ്പാറ : 18 വയസിന് മുകളിലുള്ള യുവജനങ്ങള്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കുക, വാക്‌സിന്‍ ക്ഷാമം പരിഹരിക്കുക, വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, പൂഴ്ത്തിവയ്പ്പ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ നില്‍പ്പ് സമരം നടത്തി.

സമരം കോട്ടയം ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ: ജോമോന്‍ ഐക്കര ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിന്‍ റോയി അധ്യക്ഷത വഹിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എബി കിഴക്കേതോട്ടം, തോമസ് പുളിക്കന്‍, ശ്രീഹരി മാടവന, ചാര്‍ളി അലക്‌സ്, ആശിഷ് പുളിക്കന്‍ , ടിനോ ജെയിംസ്, ആകാശ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.