തീക്കോയി: അനവധി വിനോദസഞ്ചാര മേഖലകള്‍ ഉള്‍പ്പെടുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ ഉത്തരവാദിത്വ ടൂറിസം നയം നടപ്പിലാക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ വി ജെ ജോസ് വലിയവീട്ടില്‍.
തീക്കോയി പഞ്ചായത്തിലെ വഴിക്കടവില്‍ നിന്ന് ആരംഭിച്ച തന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് അദേഹം വികസന സങ്കല്‍പ്പങ്ങള്‍ പങ്കുവച്ചത്. ഏറെക്കാലമായി വികസനത്തില്‍ പിന്നോക്കം നില്ക്കുന്ന കോട്ടയം ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ അടിസ്ഥാന വികസനത്തിന് ഊന്നല്‍ നല്‍കും
ചെറുകിട ഉല്പാദനം, വിപണനം എന്നിവയെ പ്രോത്സാഹിപ്പിക്കാന്‍ മെച്ചപ്പെട്ട സാഹചര്യമൊരുക്കുമെന്നും അദേഹം പറഞ്ഞു. യുഡിഎഫ് ചെയര്മാന് മജു പുളിക്കന്‍ പര്യടനം ഉത്ഘാടനം ചെയ്തു.
കണ്‍വീനര്‍ അഡ്വ ജോമോന് ഐക്കര, ചാള്‍സ് ആന്റണി, പയസ് കവളമ്മാക്കല്‍, ഹരി മണ്ണുമഠം, കെ സി ജെയിംസ്, എം ഐ ബേബി മുത്തനാട്ട്, ബിനോയ് ജോസഫ്, വിമല്‍ വഴിക്കടവ്, വിവിധ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആദ്യദിനത്തില്‍ തീക്കോയി, തലനാട്, മൂന്നിലവ് എന്നീ പഞ്ചായത്തുകളില്‍ അഡ്വ വി ജെ ജോസ് വലിയവീട്ടില്‍ പര്യടനം പൂര്‍ത്തിയാക്കി.