പൂഞ്ഞാര്‍ തെക്കേക്കര: തീരുമാനം സംസ്ഥാന കമ്മിറ്റിക്കു വിട്ടു

പൂഞ്ഞാര്‍: പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നതിനെകുറിച്ചുള്ള തീരുമാനം സംസ്ഥാന കമ്മിറ്റിക്കു വിട്ടു. ഇന്നു ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

ജനപക്ഷ പിന്തുണ ലഭിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാന്‍ സിപിഎം തീരുമാനിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് രണ്ടു ജനപക്ഷാംഗങ്ങള്‍ വോട്ടു ചെയ്തിരുന്നു.

Advertisements

ഇതോടെയാണ് എല്‍ഡിഎഫിന് അധികാരത്തിലെത്താന്‍ സാധിച്ചത്. എന്നാല്‍ ജനപക്ഷത്തിന്റെ പിന്തുണ തേടിയിരുന്നില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി.

ALSO READ: കാലം പുറത്തു കൊണ്ടുവരുമോ ആ രഹസ്യം? ദൃശ്യം 2 ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി; വിഡിയോ കാണാം

എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ചു വീതവും ജനപക്ഷത്തിന് നാലു മെമ്പര്‍മാരുമാണ് പൂഞ്ഞാര്‍ തെക്കേക്കരയില്‍ ഉള്ളത്. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ നടത്തിയ ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന് നാലും മറ്റു മുന്നണികള്‍ക്ക് അഞ്ചു വീതവും ലഭിച്ചതോടെ ജനപക്ഷം സ്ഥാനാര്‍ഥിയെ ഒഴിവാക്കി നടത്തിയ രണ്ടാമത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് വിജയിച്ചത്.

ജനപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഒഴിവാക്കി നടത്തിയ തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന്റെ രണ്ടു മെമ്പര്‍മാര്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യുകയായിരുന്നു.

You May Also Like

Leave a Reply