പൂഞ്ഞാര്‍ തെക്കേക്കരയില്‍ ജനപക്ഷ പിന്തുണയോടെ എല്‍ഡിഎഫിന് ഭരണം; ജോര്‍ജ് മാത്യു പ്രസിഡന്റ്

പൂഞ്ഞാര്‍; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ജനപക്ഷ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ചു. എല്‍ഡിഎഫിന്റെ ജോര്‍ജ് മാത്യു പ്രസിഡന്റ് ആയി.

ആദ്യഘട്ടത്തില്‍ എല്‍ഡിഎഫും യുഡിഎഫും അഞ്ചു വീതം വോട്ടുകള്‍ നേടി തുല്യ പങ്കിട്ടപ്പോള്‍ ജനപക്ഷത്തിന് നാലു വോട്ടു ലഭിച്ചു. തുടര്‍ന്ന് ജനപക്ഷ സ്ഥാനാര്‍ഥിയെ ഒഴിവാക്കി നടത്തിയ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് അഞ്ചും വോട്ടുകള്‍ ലഭിച്ചു.

Advertisements

ജനപക്ഷം മെമ്പര്‍മാരായ ആനിയമ്മ സണ്ണി, സജിമോന്‍ മാത്യു എന്നിവരാണ് ഇടതുപക്ഷത്തെ പിന്തുണച്ചത്. ജനപക്ഷത്തിന്റെ രണ്ടു വോട്ടുകള്‍ അസാധുവായി.

You May Also Like

Leave a Reply