Poonjar News

പൂഞ്ഞാർ എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബ് ഉത്ഘാടനം 23 ന്

പൂഞ്ഞാർ: എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിലെ അൽ ടിങ്കറിങ്ങ് ലാബിന്റെ ഉത്ഘാടനം ഫെബ്രുവരി 23 ന് രാവിലെ 10.30 ന് സ്കൂൾ മാനേജർ എൻ. മുരളീധര വർമ്മയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വച്ച് കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഐ.എ.എസ് നിർവഹിക്കുന്നു. തുടർന്ന് അടൽ ടിങ്കറിങ്ങ് ലാബിൽ നടക്കുന്ന ദിദ്വിന റോബോട്ടിക്ക് ക്യാംമ്പിൽ പങ്കെടുക്കുന്ന കുട്ടികളുമായി കളക്ടർ സംവദിക്കും.

അത്യാധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പ്രായോഗികതലത്തിൽ സാധാരണ വിദ്യാർഥികൾക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നീതി ആയോഗിന്റെ സഹായത്തോടെ ആവിഷ്ക്കരിച്ച സ്വപ്നപദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്.

ശാസ്ത്ര മേഖലയിൽ പുതുനാമ്പുകളെ വളർത്തിയെടുക്കാൻ അടൽ ഇന്നവേഷൻ മിഷൻ നടത്തുന്ന കേരളത്തിലെ അടൽ ടിങ്കറിംഗ് ലാബിനായിതിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ പൂ ഞാർ എസ്.എം. വി ഹയർ സെക്കണ്ടറി സ്കൂളും ഉൾപ്പെട്ടിരിക്കുന്നു.

നവയുഗ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ ഗ്രാമത്തിലെ കുട്ടികൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഈ പദ്ധതി വിദ്യാർഥികളിൽ ജിജ്ഞാസയും കമ്പ്യൂട്ടേഷണൽ ചിന്തയും ശാസ്ത്രീയമനോഭാവവും അഭിരുചിയും വളർത്തുന്ന തരത്തിൽ, റോബോട്ടിംക്സ് , ആർട്ടിഫിഷൽ ഇൻറലിജസ്, I0T (ഇൻറർനെറ്റ് ഓഫ് തിങ്സ്) മുതലായ ആധുനിക ശാസ്ത്ര മേഖലയിൽ ആറാം ക്ലാസ്സ് മുതൽ പ്ലസ് ടു ക്ലാസ്സു വരെയുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്നു.

അത്യാധുനിക പരിശീലനത്തിലൂടെ നമ്മുടെ നാട്ടിലെ കുട്ടികളെ യുവ ശാസ്ത്ര പ്രതിഭകളാക്കി മാറ്റാനും സ്വയം നിർമ്മിത റോബോട്ടിക് കണ്ടുപിടുത്തങ്ങളിലേക്ക് അവരെ നയിക്കാനും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അത്യാധുനിക സാങ്കേതിക മുന്നേറ്റമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി വിദ്യാർഥികളെ പുതിയ പഠനമേഖലകളിലേക്കും തൊഴിൽ മേഖലകളിലേക്കും നയിച്ച് ലോകോത്തര നിലവാരത്തിലേക്ക് സാധാരണക്കാരായ കുട്ടികളെ എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ സംരഭത്തിലൂടെ ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published.