പൂഞ്ഞാര്‍, പെരിങ്ങളത്ത് ചാരായവേട്ട; 28 ലിറ്റര്‍ ചാരായവും 99 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു

പൂഞ്ഞാര്‍: കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഈരാറ്റുപേട്ട എക്‌സൈസ് ഇന്‍സ്പെക്ടരും പാര്‍ട്ടിയും നടത്തിയ പരിശോധനയില്‍ പൂഞ്ഞാര്‍- പെരിങ്ങളം ഭാഗത്തു നിന്നും 28 ലിറ്റര്‍ ചാരായവും 99 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.

സംഭവത്തില്‍ പെരിങ്ങളം സ്വദേശി ബിനു രാജുവിന്റെ പേരില്‍ ഈരാറ്റുപേട്ട റേഞ്ച് എക്‌സൈസ് അറസ്റ്റ് ചെയ്തു കേസെടുത്തു.

റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബിനീഷ് സുകുമാരന്‍, അഭിലാഷ്, ഐ. ബി പ്രിവന്റീവ് ഓഫീസരായ അരുണ്‍ സി.ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിമ്മി, ഉണ്ണിമോന്‍, സ്റ്റാന്‍ലി എന്നിവര്‍ പങ്കെടുത്തു.

ബുധനാഴ്ച രാവിലെ തീക്കോയി ഒറ്റയീട്ടി ഭാഗത്തു നിന്നും 100 ലിറ്റര്‍ വാഷും എക്‌സൈസ് സംഘം റെയ്ഡില്‍ കണ്ടെത്തിയിരുന്നു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: