Poonjar News

ഓണക്കിറ്റ് വിതരണ ഉദ്ഘാടനം പൂഞ്ഞാര്‍ എംഎല്‍എ അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിച്ചു

പൂഞ്ഞാര്‍: പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ നിര്‍ധനരും നിരാലംബരുമായ കിടപ്പുരോഗികള്‍ക്ക് കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റി നല്‍കുന്ന ഓണക്കിറ്റിന്റെയും ഉപഹാരത്തിന്റെയും വിതരണ ഉദ്ഘാടനം പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിച്ചു.

പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം പ്രസിഡന്റ് ദേവസ്യാച്ചന്‍ വാണിയപുരയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം ജോര്‍ജുകുട്ടി ആഗസ്തി മുഖ്യപ്രഭാഷണം നടത്തി.

സി പി എം ലോക്കല്‍ സെക്രട്ടറി റ്റി എസ് സിജു, സിപിഐ ലോക്കല്‍ സെക്രട്ടറി കെ എസ് രാജു, പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് അത്തിയാലില്‍, വൈസ് പ്രസിഡന്റ് റെജി ഷാജി, കുട്ടിച്ചന്‍ മാറാമറ്റത്തില്‍, ജാന്‍സ് വയലില്‍കുന്നേല്‍, ജോസ് കോലോത്ത്, ജോസ് കോട്ടയില്‍, ബെന്നി കുളത്തിനാല്‍, റോയ് വിളകുന്നേല്‍ തുടങ്ങിയവര്‍ നേതൃത്തം നല്‍കി.

Leave a Reply

Your email address will not be published.