നാടെങ്ങും ഫുട്ബോൾ ആവേശം ഉയരുമ്പോൾ എം എൽ എ യോട് കളിക്കാൻ ഫുട്ബോൾ വാങ്ങി തരുമോന്നു ചോദിച്ച ഈരാറ്റുപേട്ട തേവരുപാറയിൽ ഉള്ള കൊച്ചു മിടുക്കൻ മുഹമ്മദ് ഫാസിലിന് പൂഞ്ഞാർ എം എൽ എ ഫുട്ബോൾ സമ്മാനിച്ചു.
ഫാസിലിന്റെയും കൂട്ടുകാരുടെയും ആവേശത്തോട് ഒപ്പം കൂടി അവരുടെ കൂടെ സമയം ചിലവഴിച്ച്, എല്ലാവർക്കും മിഠായിയും വിതരണം ചെയ്തിട്ടാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ മടങ്ങിയത്.