Poonjar News

പൂഞ്ഞാർ മങ്കൊമ്പ് കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രഥമ ദേവീ മാഹാത്മ്യ ത്രയാഹ യജ്‌ഞം 29 മുതൽ 31 വരെ

പൂഞ്ഞാർ: മങ്കൊമ്പ് കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രഥമ ദേവീ മാഹാത്മ്യ ത്രയാഹ യജ്‌ഞം 29 മുതൽ 31 വരെ നടക്കും. ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.29 ന് രാവിലെ നെയ്‌വിളക്ക് സമർപ്പണം.

ലളിതസഹസ്ര പാരായണം 10 മുതൽ പാരായണം. ഉച്ചക്ക് 12.40 മുതൽ പ്രസാദം ഊട്ട്. വൈകിട്ട് 6.30 ന് മഹാ ആരതി സമർപ്പണം,7 മുതൽ ഭജന.

30 ന് പതിവ് പൂജകൾക്ക് പുറമെ രാവിലെ 10 മുതൽ പാരായണം. ഉച്ചക്ക് 12.40 മുതൽ പ്രസാദം ഊട്ട് വൈകിട്ട് 6.30 ന് മഹാ ആരതി സമർപ്പണം, 7 മുതൽ ഭജന. 31ന് രാവിലെ 10 മുതൽ പാരായണം ഉച്ചക്ക് 12.40 മുതൽ പ്രസാദം ഊട്ട് വൈകിട്ട് 6.30 ന് മഹാ ആരതി സമർപ്പണം,7 മുതൽ ഭജന എന്നിവയാണ് പ്രധാന പരിപാടികൾ.

Leave a Reply

Your email address will not be published.