പൂഞ്ഞാര്‍ അടിവാരത്ത് ഉരുള്‍പൊട്ടിയിട്ടില്ലെന്ന് സൂചന; പേടിപ്പിച്ചത് മലവെള്ളപ്പാച്ചില്‍?

പൂഞ്ഞാര്‍: അതിശക്തമായ മലവെള്ളപാച്ചിലിലാണ് മീനച്ചിലാര്‍ കരകവിഞ്ഞൊഴുക്കിയതെന്നു സൂചന. തുടര്‍ച്ചയായി പെയ്ത മഴവെള്ളം പാലത്തിലേക്കും റോഡിലേക്കും കയറിയതാണ് ഉരുള്‍ പൊട്ടിയെന്ന സംശയം ബലപ്പെടുത്തിയത്. എന്നാല്‍ ഉരുള്‍ പൊട്ടിയിട്ടില്ലെന്നാണ് വിവരം.

മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്ക പരത്തുന്നുണ്ട്. ആറിനു സമീപ പ്രദേശത്തെ പറമ്പുകളിലും വെള്ളം കയറി. മുഴയന്‍മാവ് ഭാഗത്ത് റോഡിലും വെള്ളം കയറിയിട്ടുണ്ട്. മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

ഈരാറ്റുപേട്ട പോലീസും അഗ്നിശമന സേനയും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ് ഇവര്‍. അതേ സമയം, ഉരുള്‍ പൊട്ടലുണ്ടായിട്ടില്ലെന്നു തന്നെയാണ് പ്രാഥമിക നിഗമനം.

join group new

Leave a Reply

%d bloggers like this: