കുന്നോന്നിയില്‍ മോഷണ ശ്രമം; പോസ്‌റ്റോഫീസ് പ്രവര്‍ത്തിക്കുന്ന പള്ളിവക കെട്ടിടത്തിന്റെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്തു

പൂഞ്ഞാര്‍: കുന്നോന്നിയില്‍ പള്ളിവക കെട്ടിടത്തില്‍ മോഷണശ്രമം. പോസ്‌റ്റോഫീസ് അടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്.

കെട്ടിടത്തിന്റെ ഗ്രില്ല് തകര്‍ത്ത നിലയിലായിരുന്നു. എന്നാല്‍ പോസ്റ്റ് ഓഫീസില്‍ കള്ളന്‍ കയറിയിട്ടില്ലെന്ന് പോസ്റ്റ് മാസ്റ്റര്‍ സ്ഥിരീകരിച്ചുവെന്ന് ഈരാറ്റുപേട്ട പോലീസ് അറിയിച്ചു.

രണ്ടാഴ്ചയ്ക്കിടെ പ്രദേശത്തു നടക്കുന്ന മൂന്നാമത്തെ മോഷണ ശ്രമമാണിത്. കഴിഞ്ഞയാഴ്ച പ്രദേശത്തെ രണ്ടു കടകളില്‍ മോഷണം നടന്നിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

join group new

Leave a Reply

%d bloggers like this: