പൂഞ്ഞാര്‍ കുന്നോന്നിയില്‍ കടയില്‍ മോഷണവും മോഷണശ്രമവും

കുന്നോന്നി: പൂഞ്ഞാര്‍ കുന്നോന്നിയില്‍ മോഷണവും മറ്റൊരു കടയില്‍ മോഷണശ്രമവും നടന്നു.

കടലാടി മറ്റത്ത് ചോങ്കരയില്‍ സ്‌റ്റോഴ്‌സ് എന്ന പലചരക്ക് കടയിലാണ് മോഷണം നടന്നത്. കടയിലുണ്ടായിരുന്ന കുറച്ചു പണവും സാധനവും നഷ്ടപ്പെട്ടു.

ഇതിനു പുറമെ കുന്നോന്നിയിലെ മറ്റൊരു കടയിലും മോഷണശ്രമം നടന്നു. ഹരിജന്‍ വെല്‍ഫെയര്‍ കോളനിക്കു സമീപമുള്ള ഒരു കടയിലാണ് മോഷണശ്രമം നടന്നത്.

കടയുടെ കമ്പി വളച്ചെങ്കിലും മോഷ്ടാവിന് അകത്തു കടക്കാനായില്ല. ഈരാറ്റുപേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

%d bloggers like this: